സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം നടപ്പിലാക്കും, KSEBയെ സ്വകാര്യവൽക്കരിക്കില്ല’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan
Current: മലയാളം

തിരുവനന്തപുരം: കേരളത്തിലെ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് ഊർജ്ജ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചു. സൗരോർജ്ജം അടക്കമുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപിപ്പിക്കും.(CM VD Satheesan Announces New Power Policy KSEB Privatisation Ruled Out)
കെഎസ്ഇബിയെ സ്വകാര്യവൽക്കരിക്കില്ലെന്നും സ്ഥാപനത്തെ കൂടുതൽ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുനരുപയോഗ ഊർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കും. മഴയുടെ കുറവ്, ഉപഭോഗത്തിലുണ്ടായ വൻ വർദ്ധനവ്, വൈകുന്നേരങ്ങളിലെ ഉയർന്ന ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഇത് പരിഹരിക്കാൻ ഒഡീഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നും താൽക്കാലികമായി വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി ന്യൂക്ലിയർ പവർ കോർപ്പറേഷൻ, തെർമൽ പവർ കോർപ്പറേഷൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Story Summary
Chief Minister V. D. Satheesan announced a new power policy for Kerala, focusing on renewable energy and battery storage to combat the current electricity crisis. He clarified that KSEB will not be privatized and assured that populated areas will be excluded from the proposed Ecologically Sensitive Area (ESA) limits.




