‘സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു, പകൽ സമയം വൈദ്യുതി ലഭിക്കുന്നത് പരിഹാരം ആവില്ല’: മന്ത്രി സണ്ണി ജോസഫ് | Power Restrictions
Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കപ്പെടാതെ നീളുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിൽ ഹിമാചൽ പ്രദേശ് സർക്കാർ നൽകാം എന്ന് അറിയിച്ച 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നത് പകൽ സമയത്തായതിനാൽ കേരളത്തിന് അതുകൊണ്ട് വലിയ പ്രയോജനമില്ലെന്ന് മന്ത്രി വ്യക്തമാക്കി.(Power Restrictions To Continue In Kerala Says Minister Sunny Joseph)
രാത്രി സമയങ്ങളിലെ ഉയർന്ന വൈദ്യുതി ഉപഭോഗം പരിഹരിക്കുകയാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിലെ ലോഡ്ഷെഡ്ഡിംഗ് തുടരും.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതും ലഭ്യതക്കുറവുമാണ് സംസ്ഥാനത്തെയും പ്രതിസന്ധിയിലാക്കിയത്. അതേസമയം, പോലീസ് റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മന്ത്രി പ്രതികരിച്ചില്ല. വിഷയം മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Summary
Power Minister Sunny Joseph announced that power restrictions in Kerala will continue as the 250 MW electricity offered by Himachal Pradesh is available only during the daytime. To address the night-time peak demand, KSEB has floated tenders to purchase additional power from October to December.




