"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാം; ഉത്തരവിറക്കി സിബിഎസ്ഇ

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യത്തില്‍ റദ്ദാക്കിയ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകള്‍ വീണ്ടും നടത്തും. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചത്.


40 വിഷയങ്ങളിലാണ് (20 അക്കാദമിക്, 20 സ്‌കില്‍ അധിഷ്ഠിത വിഷയങ്ങള്‍) പരീക്ഷ വീണ്ടും നടത്തുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സിബിഎസ്ഇ പുറത്തിറക്കി. 


സംഘര്‍ഷ സാഹചര്യത്തില്‍ സിബിഎസ്ഇ ഈ രാജ്യങ്ങളിലെ പരീക്ഷകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പ്രത്യേക മൂല്യനിര്‍ണയ പദ്ധതിപ്രകാരമാണ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഫലം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് സിബിഎസ്ഇ പരീക്ഷ നടത്താന്‍ തീരുമാനിച്ചു.

 

Get more updates from Pudukad News on Google