"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ അപകീര്‍ത്തി കരമായ പോസ്റ്റിട്ടതിന് സിപിഎം നേതാവ് കെഎസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്.

 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്.സുബിജ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന്റെ നടപടി.

അരുണ്‍ കുമാര്‍, സിപിഎം അനുകൂല ഫെയ്സ്ബുക്ക് പേജായ പോരാളി ഷാജി, കുഞ്ഞലന്‍കുട്ടി, ഷാജി ചാള്‍സ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകള്‍ ചുമത്തി.

Get more updates from Pudukad News on Google