"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തുടർച്ചയായി മൂന്നാം വർഷവും രാജ്ഭാഷ കീർത്തി പുരസ്‌കാരം നേടി ഇന്ത്യൻ ബാങ്ക്

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെന്നൈ: ഹിന്ദി ഭാഷയുടെ പ്രചാരണത്തിനും ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഹിന്ദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ബാങ്ക് 2025–26ലെ രാജ്ഭാഷ കീർത്തി പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം നേടി.


നവി മുംബൈയിലെ സിഡ്‌കോ എക്‌സിബിഷൻ സെന്ററിൽ നടന്ന ആറാമത് അഖിലേന്ത്യാ രാജ്ഭാഷ സമ്മേളനത്തിലെ ഹിന്ദി ദിവസ് ആഘോഷത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. എക്‌സിക്യൂട്ടീവ് ഡയറക്ടർ ശിവ് ബജ്രംഗ് സിങ് പുരസ്‌കാരം ഏറ്റുവാങ്ങി.


ചെന്നൈയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ടൗൺ ഔദ്യോഗിക ഭാഷാ നിർവഹണ സമിതിയുടെ (TOLIC) കൺവീനർ എന്ന നിലയിലും ഇന്ത്യൻ  ബാങ്കിന് മികച്ച വിഭാഗത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ ഭാഷയിൽ സേവനം നൽകുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് അംഗീകാരമെന്ന് ബാങ്ക് അറിയിച്ചു.

Get more updates from Pudukad News on Google