"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രോഗ്രാമര്‍, ട്രെയിനി പ്രോഗ്രാമര്‍ ഒഴിവുകള്‍

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രോഗ്രാമര്‍, ട്രെയിനി പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ 22ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താല്‍ക്കാലിക നിയമനമാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി. ഇ./ബി. ടെക്./ എം. സി. എ. /എം. എസ്‍സി. 


യോഗ്യത നേടി രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പ്രോഗ്രാമര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. ലിനക്സില്‍ പി. എച്ച്. പി./ വിന്‍ഡോസ് എന്നിവയില്‍ അറിവുണ്ടായിരിക്കണം. പി. എച്ച്. പി. ലാരവേല്‍ ഫ്രെയിംവര്‍ക്കിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്. ആകെ ഒഴിവുകള്‍ മൂന്ന്. പ്രതിമാസ വേതനം 30,000/- മാത്രം.


കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ./ബി. ടെക്./എം.സി.എ /എം. എസ്‍സി. യോഗ്യത നേടിയവര്‍ക്ക് ട്രെയിനി പ്രോഗ്രാമര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. പി. എച്ച്. പിയിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ അറിവുണ്ടായിരിക്കണം. ആകെ ഒഴിവുകള്‍ രണ്ട്. പ്രതിമാസ വേതനം 10,000/- മാത്രം.

പ്രായപരിധി സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 22ന് ഉച്ചക്ക് 12ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ എത്തിച്ചേരണം.

 

Get more updates from Pudukad News on Google