"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാഞ്ഞങ്ങാട് യുവാവിനെ കത്തി കൊണ്ട് കുത്തിയും ഇരുമ്പുവടി കൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമം. 10 പേർക്കെതിരെ പൊലീസ് കേസെടുത്തു

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യുവാവിനെ കത്തി കൊണ്ട് കുത്തിയും ഇരുമ്പുവടി കൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉപ്പിലിക്കൈ അടുക്കളത്ത് പറമ്പിലെ ടി വി പ്രദീപി (46) ന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി ചതുരക്കിണറിലാണ് സംഭവം. ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.

പ്രദീപിന്റെ പരാതിയിൽ അഭിലാഷ്, ബൈജു, രാജേഷ്, ഷിബിൻ എന്നിവരുൾപ്പെടെ 10 പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.

Get more updates from Pudukad News on Google