"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യുപിഐ ഇടപാടുകൾക്ക് ഫീസ്: പിൻവലിക്കല്ലെന്ന് കേന്ദ്രസർക്കാർ, പ്രതിപക്ഷത്ത് ഭിന്നത

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ദില്ലി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ.

വിദേശ സ്വാധീനത്തിലാണ് യുപിഐക്ക് ഫീസ് ഏർപ്പെടുത്തിയത് എന്ന ആരോപണം ധനമന്ത്രാലയം നിഷേധിച്ചു. 

വ്യക്തികൾക്ക് ഇടയിലുള്ള ഇടപാടുകൾ സൗജന്യമാണെന്നിരിക്കെ ചിലർ കള്ളപ്രചാരണം നടത്തുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

അതേ സമയം, യുപിഐ ഫീസിൽ പ്രതിപക്ഷത്ത് ഭിന്നത. നടപടിയെ പിന്തുണച്ച് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.

ഏറെ പ്രവർത്തന ചെലവ് വരുന്ന യുപിഐ സൗജന്യമായി നൽകുന്നത് തുടരുന്നതിനോട് യോജിപ്പില്ലെന്നും നാഷണൽ കോൺ​ഫറൻസ് നേതാവ്.

ജനങ്ങൾക്ക് ബാധ്യത വരാതെ സർക്കാർ നോക്കണം, കമ്പനികൾക്ക് ബാധ്യത വരികയാണെങ്കിൽ പ്രശ്നം വരില്ലെന്നും ഒമർ. 

5 കോൺ​ഗ്രസ് നേതാക്കൾ ഫീസ് ഏർപ്പെടുത്തുന്ന നടപടിയെ പിന്തുണച്ചിരുന്നുവെന്ന് ബിജെപി

പാർലമെന്ററി പാനലിൽ വിഷയം വന്നപ്പോൾ പി ചിദംബരം, ​മനീഷ് തിവാരി, ​ഗൗരവ് ​ഗോ​ഗോയി, കിഷോർ ലാൽ, കെ ​ഗോപിനാഥ് എന്നിവർ എതിർത്തില്ലെന്ന രേഖകൾ പുറത്തുവിട്ട് ബിജെപി.

രാഹുൽ ഗാന്ധി കള്ളം പ്രചരിപ്പിക്കുന്നത് തുടരുകയാണെന്നും ബിജെപിയുടെ ആരോപണം

Get more updates from Pudukad News on Google