പക്ഷാഘാതം തളർത്തിയ ശരീരവുമായി ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ചെന്നൈ സ്വദേശി ജയശ്രീ വിജയ് മോഹൻ: അതിവേഗം പർവ്വതം കയറിയും തിരിച്ചിറങ്ങിയും രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യയുടെ പെൺകരുത്ത്
Current: മലയാളം

ചെന്നൈ: പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരത്തിന്റെ ഇടതുവശം തളര്‍ന്നുപോയ അവസ്ഥയില്‍ നിന്നും ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതമായ കിളിമഞ്ചാരോ കീഴടക്കി രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ നേടി ചെന്നൈ സ്വദേശി ജയശ്രീ വിജയ് മോഹന്‍.
കോര്‍ഡിനേഷന്‍ ഇംപെയര്‍മെന്റ് – ഹെമിപ്ലെജിയ വിഭാഗത്തില്‍ ഏറ്റവും വേഗത്തില്‍ കിളിമഞ്ചാരോ പര്‍വ്വതം കയറിയും തിരിച്ചിറങ്ങിയുമാണ് ജയശ്രീ ചരിത്രം കുറിച്ചത്.
2025 സെപ്റ്റംബര്‍ 29-ന് 5,895 മീറ്റര്‍ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി 5 ദിവസവും 6 മണിക്കൂറും 50 മിനിറ്റും കൊണ്ട് കീഴടക്കിയ ഇവര്‍, തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ 10 മണിക്കൂറും 26 മിനിറ്റും കൊണ്ട് പര്വ്വതമിറങ്ങി രണ്ടാമത്തെ ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കി.
സംസാരശേഷിയും സന്തുലിതാവസ്ഥയും വരെ നഷ്ടപ്പെട്ട കഠിനമായ സട്രോക്കില്‍ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ ജയശ്രീ, സംരംഭക, പര്‍വ്വതാരോഹക, അമ്മ എന്നീ നിലകളില്‍ ശ്രദ്ധേയയാണ്.
കഴിഞ്ഞത് കഴിഞ്ഞു, ഇനി മുന്നോട്ട് എന്ന സ്വന്തം ജീവിത തത്ത്വചിന്ത മുന്നില്‍ നിര്‍ത്തിയാണ് താന്‍ ഈ നേട്ടം കൈവരിച്ചതെന്ന് ജയശ്രീ വ്യക്തമാക്കി.
സട്രോക്ക് അതിജീവിച്ച മറ്റു വ്യക്തികള്‍ക്ക് ആത്മവിശ്വാസം നല്‍കാനും തിരിച്ചുവരവിന്റെ അതിരുകള്‍ വിപുലീകരിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, ശാരീരിക നിശ്ചയദാര്ഢ്യത്തേക്കാള് മനസ്സിന്റെ കരുത്താണ് ഇത്തരം ഹിമാലയന്‍ ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ സഹായിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




