ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവെപ്പ്; രണ്ട് ഭീകരരെ വധിച്ചു
🌐 Select your Language:
Current: മലയാളം
Current: മലയാളം

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.
ഉധംപൂർ ജില്ലയിലെ മജാൽത്തയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
കൊല്ലപ്പെട്ട ഭീകരർ പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.
മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേന പരിശോധന ആരംഭിച്ചത്.
സേനയും ഭീകരരും തമ്മിൽ മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവെപ്പായിരുന്നു നടന്നിരുന്നത്.
വധിക്കപ്പെട്ട ഭീകരരിൽ നിന്നും പ്രദേശത്തുനിന്നുമായി എകെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.
വന മേഖലയിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ച് കൂടുതൽ പരിശോധന നടത്തിവരികയാണ്.
Get more updates from Pudukad News on Google




