വിവാഹത്തിന്റെ ഇരുപതാം വാർഷികം; ക്രിസ്തീയ ആചാരപ്രകാരം വാഗ്ദാനങ്ങൾ പുതുക്കി സൂര്യയും ജ്യോതികയും, യാട്ട് പാർട്ടി ചിത്രങ്ങൾ വൈറൽ
Current: മലയാളം

വിവാഹത്തിന്റെ ഇരുപതാം വാർഷികത്തിൽ ക്രിസ്തീയ ആചാരപ്രകാരം വിവാഹവാഗ്ദാനങ്ങൾ പുതുക്കി തെന്നിന്ത്യൻ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും. ചടങ്ങിനു പിന്നാലെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സംഘടിപ്പിച്ച ആഡംബര യാട്ട് പാർട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ലാവെൻഡർ നിറത്തിലുള്ള ഗൗണിൽ ജ്യോതികയും വെൽവെറ്റ് സ്യൂട്ടിൽ സൂര്യയും തിളങ്ങിയ ചടങ്ങിൽ ഇവരുടെ മക്കളായ ദിയയും ദേവും പ്രധാന സാന്നിധ്യമായിരുന്നു.
സൂര്യയുടെ സഹോദരനും നടനുമായ കാർത്തി ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ഈ സ്വകാര്യ ആഘോഷത്തിൽ പങ്കെടുത്തത്. കടലിൽ സംഘടിപ്പിച്ച ഈ മനോഹരമായ വിരുന്നിന്റെ ചിത്രങ്ങൾ ജ്യോതിക തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുമൊത്തുള്ള സന്തോഷവും ചിരിയും നിറഞ്ഞ നിമിഷങ്ങൾ…’ എന്ന കുറിപ്പോടെയാണ് ജ്യോതിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അപൂർണതകളെയും പരസ്പരമുള്ള ത്യാഗങ്ങളെയും മനസിലാക്കലുകളെയുമാണ് 20 വർഷത്തെ ഈ ദാമ്പത്യത്തിലൂടെ തങ്ങൾ കൂട്ടിച്ചേർക്കുന്നതെന്നും ജ്യോതിക കുറിച്ചു.

2006 സെപ്റ്റംബർ 11-നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. പ്രണയവും സന്തോഷവും നിറഞ്ഞ ഇവരുടെ പുതിയ ചിത്രങ്ങൾക്ക് ആശംസകളുമായി നിരവധി ആരാധകരും സിനിമാ ലോകത്തെ പ്രമുഖരുമാണ് രംഗത്തെത്തുന്നത്.
View this post on Instagram




