“രാക്ക’യുടെ സെറ്റിൽ തിരിച്ചെത്തി രശ്മിക മന്ദാന; ഊഷ്മള സ്വീകരണം നൽകി അല്ലു ചിത്രത്തിന്റെ നിർമാതാക്കൾ
Current: മലയാളം

പരിക്കിൽ നിന്ന് മുക്തയായി പ്രിയനടി രശ്മിക മന്ദാന വീണ്ടും ലൊക്കേഷനിൽ തിരിച്ചെത്തി. ‘രാക്ക’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് താരം മടങ്ങിയെത്തിയത്. ഇടുപ്പിനേറ്റ പരിക്കിനെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലും പൂർണ വിശ്രമത്തിലുമായിരുന്നു രശ്മിക.
ചികിത്സയ്ക്കുശേഷം ആരോഗ്യം പൂർണമായും വീണ്ടെടുത്തതോടെയാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
ആരോഗ്യനില മെച്ചപ്പെട്ട വിവരവും ലൊക്കേഷനിലേക്ക് തിരിച്ചെത്തിയ സന്തോഷവും താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അണിയറപ്രവർത്തകർ രശ്മികയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് സെറ്റിൽ ഒരുക്കിയത്.
താരത്തിന്റെ തിരിച്ചുവരവ് വാർത്ത സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് നിശ്ചയിച്ച പ്രകാരം സിനിമയുടെ ചിത്രീകരണം വേഗത്തിൽ പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.




