"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി സതീശൻ നമ്പൂതിരി; രണ്ടാം തവണ

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

Guruvayur Melsanthi

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത് മന സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതൽ മാർച്ച് 31 വരെയാണ് പുതിയ മേൽശാന്തിയുടെ കാലാവധി. രണ്ടാം തവണയാണ് സതീശൻ നമ്പൂതിരി മേൽശാന്തി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

നേരത്തെ മറ്റൊരു മേൽശാന്തിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായപ്പോൾ സതീശൻ നമ്പൂതിരി താൽക്കാലികമായി ചുമതല വഹിച്ചിരുന്നു.

പഴയത്ത് ഇട്ടിരവി നമ്പൂതിരിയുടെയും ഓതിയ്ക്കൻ കുടുംബത്തിൽപ്പെട്ട ഗുരുവായൂർ പൊട്ടക്കുഴി ഇല്ലത്ത് ശാന്ത അന്തർജനത്തിന്റെയും മകനാണ് 58കാരനായ സതീശൻ നമ്പൂതിരി. 42 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജാകർമങ്ങൾ നിർവഹിച്ചുവരികയാണ്. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയാണ്.

ഒറ്റപ്പാലം മേച്ചേരി മനയിലെ ഷീജ അന്തർജനമാണ് ഭാര്യ. ബെംഗളൂരുവിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്യുന്ന ശ്രീരഞ്ജിനിയും ചെന്നൈയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശ്രീവിദ്യയുമാണ് മക്കൾ. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വിഷ്ണുവാണ് മരുമകൻ.

വ്യാഴാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് സതീശൻ നമ്പൂതിരിയെ മേൽശാന്തിയായി തിരഞ്ഞെടുത്തത്. 43 പേരാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പി.എം. നാരായണൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Story Summary:
Satheeshan Namboothiri of the Guruvayur Chamundeshwari Pazhayath Mana has been selected as the new Melshanthi of Guruvayur Temple. He was chosen through a draw among 43 candidates and will serve from October 1 to March 31, marking his second term in the position.

Get more updates from Pudukad News on Google