"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എരുമേലി സ്വദേശിയുടെ കൊലപാതകം, മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ബുധനാഴ്ചയാണ് എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാനെ വീടിന്റെ സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാനെ മണിമലയിലെ റബർ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ.

മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പെടെ ആറുപേർ ആണ് അറസ്റ്റിലായിരിക്കുന്നത്.

ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്.

 ബുധനാഴ്ച വൈകിട്ടാണ് എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാനെ വീടിന്റെ സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌.

ജോജി ജോൺ സിപിഎമ്മിന്റെ മണിമല പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറാണ്. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികൾക്കു ഷിബു ഖാനുമായി മുൻ വൈരാഗ്യം ഉള്ളതായി പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ ഷിബു ഖാനും സുഹൃത്ത് കുഞ്ഞുമോനും മദ്യപിച്ചിരിക്കവെ ജോജി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെ ത്തുകയും വാക്കുതർക്കത്തിലും തുടർന്ന് മർദ്ദനത്തിലും കലാശിക്കുകയുമായിരുന്നു.

പ്രതികളുടെ ആക്രമണത്തിൽ ഭയന്നോടിയ ഷിബുവിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

 അതേസമയം, സംഭവത്തിന് ശേഷം കാണാതായ സുഹൃത്ത് കുഞ്ഞുമോനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും

Get more updates from Pudukad News on Google