"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘അധമ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള താക്കീത്’; ആൻ്റോയുടെ അറസ്റ്റില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റില്‍ യുഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

അധമ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള താക്കീതാണ് ആന്റോയുടെ അറസ്റ്റ് എന്നും തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമങ്ങള്‍ തുടങ്ങി മാന്യന്മാരാകാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

 എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

‘മാധ്യമ മുതലാളിമാരായാല്‍ അതിന്റെ തണലില്‍ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നുമാണ് ഇവര്‍ കരുതുന്നത്.

വയനാട് മുട്ടില്‍ മരംമുറി കേസില്‍ ജയിലില്‍ കിടന്നവരാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങളും. തട്ടിപ്പുകള്‍ വേറെ.

അതിനിടെയാണ് ലോക ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്.

അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ ഇടത് സര്‍ക്കാരും ഇതിന് കൂട്ടുനിന്നു. കോടികള്‍ മുടക്കി ആന്റോയും കൂട്ടരും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുക വരെ ചെയ്തു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പേരില്‍ മലയാളികളെ ഇവര്‍ വിഡ്ഢികളാക്കി. സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പിനെയും മുന്‍ സ്‌പോര്‍ട്‌സ് മന്ത്രിയെയും വരെ ദുരുപയോഗിച്ചെന്നതാണ് കഷ്ടം’ -ലേഖനത്തില്‍ പറയുന്നു.

‘റിപ്പോര്‍ട്ടറിലെ റെയ്ഡിന്റെ പേരില്‍ കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യം തകര്‍ന്നുവെന്നാണ് ഇപ്പോള്‍ പരാതികള്‍. കൊള്ളക്കാരും കൊലപാതകികളും സമ്പത്തുണ്ടാക്കി മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങുന്നത് സാമൂഹത്തെ ഉദ്ധരിക്കാനല്ലല്ലോ.

കോട്ടും സ്യൂട്ടുമിട്ട് അന്തിചര്‍ച്ചകള്‍ നടത്തി കുറഞ്ഞ കാലം കൊണ്ട് മാധ്യമപ്രവര്‍ത്തകനായ ആളാണ് ആന്റോ അഗസ്റ്റിന്‍.

അങ്ങനെ ഒരാള്‍ നയിക്കുന്ന സ്ഥാപനത്തില്‍ സ്വാഭാവികമായും പൊലീസ് കയറേണ്ട സാഹചര്യമുണ്ടാകാം. അപ്പോള്‍ വിലപിക്കുന്നതും വിമര്‍ശിക്കുന്നതും തട്ടിപ്പുകാരെ വെള്ളപൂശുന്നതിന് തുല്യമാണ്’ -വെള്ളാപ്പള്ളി പറയുന്നു.

Get more updates from Pudukad News on Google