"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ട്രംപ്-ഷി ജിൻപിംഗ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ വൻ നയതന്ത്ര നീക്കം: കാൺമാനില്ലാത്ത പതിനൊന്നാമത് പഞ്ചൻ ലാമയുടെ മോചനത്തിനായി ട്രംപ് ഇടപെടണമെന്ന് തിബറ്റൻ സംഘടനകളുടെ ആവശ്യം; ദലൈലാമയുമായുള്ള നിർണ്ണായക ചർച്ചകൾ പുനരാരംഭിക്കാൻ ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ആഹ്വാനം; തിബറ്റൻ, ഉയ്ഗുർ സംസ്കാരങ്ങളെ ഇല്ലാതാക്കുന്ന അടിച്ചമർത്തലുകൾ ചൈന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 29 മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി, തിബറ്റന്‍ മതമേലധ്യക്ഷന്‍ പഞ്ചന്‍ ലാമയുടെ മോചനം ആവശ്യപ്പെടാനും ദലൈലാമയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് തിബറ്റന്‍ അനുകൂല സംഘടനയായ ഇന്റര്‍നാഷണല്‍ ക്യാമ്പെയ്ന്‍ ഫോര്‍ തിബറ്റ് അഭ്യര്‍ത്ഥിച്ചു. 


തിബറ്റ് പോളിസി ആക്ട് 2002, റിസോള്‍വ് തിബറ്റ് ആക്ട് 2024 എന്നീ യു.എസ് നിയമങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്രംപ് ചൈനയോട് സംസാരിക്കേണ്ടതെന്ന് ഐ.സി.ടി പ്രസിഡന്റ് തെഞ്ചോ ഗ്യാത്സോ പ്രസ്താവനയില്‍ വ്യക്തമാക്കി. 


തിബറ്റന്‍ സ്വത്വത്തിന് ഭീഷണിയാകുന്ന ചൈനയുടെ പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഉച്ചകോടി നിര്‍ണ്ണായകമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

1995 മേയ് 14-ന് ദലൈലാമ പതിനൊന്നാമത് പഞ്ചന്‍ ലാമയായി പ്രഖ്യാപിക്കുകയും, മൂന്ന് ദിവസത്തിന് ശേഷം കാണാതാവുകയും ചെയ്ത ഗെദുന്‍ ചോക്യ നിമയുടെ മോചനത്തില്‍ ട്രംപ് അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു.


ഇതോടൊപ്പം 29 അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്ന് ചൈനീസ് പ്രസിഡന്റിന് തുറന്ന കത്തയച്ചു. തിബറ്റന്‍, ഉയ്ഗുര്‍ സമൂഹങ്ങള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കണമെന്നും ദലൈലാമയുടെയും സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്റെയും പ്രതിനിധികളുമായി ഉപാധികളില്ലാത്ത ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 


പഞ്ചന്‍ ലാമയെ മോചിപ്പിക്കാത്ത പക്ഷം അദ്ദേഹത്തെ സ്വതന്ത്രമായി കാണാന്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കണമെന്നും തിബറ്റന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നും സംഘടനകള്‍ കത്തിലൂടെ ചൈനയോട് ആവശ്യപ്പെട്ടു.

 

Get more updates from Pudukad News on Google