"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിസ്മയയുടെ തുടക്കം, മോ​ധ രാ​ത്രി, ഇ​രു​മു​ടി; ഈ വാരം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ കാ​ണാം ​സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

മലയാളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​മേ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഈ വാരം ഡി​ജി​റ്റ​ൽ സ്ട്രീ​മിം​ഗി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള ചി​ത്രം ‘തു​ട​ക്കം’ ജി​യോ​ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്നു. മോ​ഹ​ൻ​ലാ​ൽ, ആ​ഷി​ഷ് ജോ ​ആ​ന്‍റ​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.


നെ​റ്റ്ഫ്ളി​ക്സി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന പ്ര​മു​ഖ ത​മി​ഴ് കോ​മ​ഡി-​ഡ്രാ​മ ചി​ത്ര​മാ​ണ് ‘മോ​ധ രാ​ത്രി’. വി​വാ​ഹ​രാ​ത്രി​യി​ൽ ന​ട​ക്കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​ടെ​യും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഋ​ഷി​കാ​ന്തും അ​നി​ഷ്മ അ​നി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.


 

ശി​വ നി​ർ​വാ​ണ​യു​ടെ സം​വി​ധാ​ന​ത്തി​ൽ ര​വി​തേ​ജ, പ്രി​യ ഭ​വാ​നി ശ​ങ്ക​ർ, സ്വാ​സി​ക എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം ‘ഇ​രു​മു​ടി’​യും നെ​റ്റ്ഫ്ളിക്സി​ലാ​ണ് സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

നീ​ര​ജ് മാ​ധ​വ് നാ​യ​ക​നാ​യെ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ കോ​മ​ഡി ചി​ത്രം ‘പ്ലൂ​ട്ടോ’, സ​മീ​റ ശ്രീ, ​സ​മു​ദ്ര​ക്ക​നി എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​യ ‘കാ​മാ​ഖ്യ’, റി​യോ രാ​ജ് നാ​യ​ക​നാ​യ ത​മി​ഴ് ചി​ത്രം ‘രാം ​ആ​ൻ​ഡ് ലീ​ലാ’ എ​ന്നി​വ ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ലാ​ണ് സ്ട്രീം ​ചെ​യ്യു​ന്ന​ത്.

കൂ​ടാ​തെ മ​നോ​ര​മ മാ​ക്സി​ലൂ​ടെ മ​ല​യാ​ള ചി​ത്രം ‘സ​ത്യ​ത്തി​ൽ സം​ഭ​വി​ച്ച​ത്’, സ​ൺ എ​ൻ​എ​ക്‌​സ്റ്റി​ലൂ​ടെ ത​മി​ഴ് ചി​ത്രം ‘അം​ഗീ​കാ​രം’, ഇ​ടി​വി വി​ൻ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ തെ​ലു​ങ്ക് സീ​രീ​സാ​യ ‘തോ​ളു​ബൊ​മ്മ​ലു’ എ​ന്നി​വ​യും ഈ ​വാ​രം ഒ​ടി​ടി പ്രേ​ക്ഷ​ക​ർ​ക്കാ​യി ല​ഭ്യ​മാ​ണ്

Get more updates from Pudukad News on Google