"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ജോലിക്ക് കയറിയ കരാർ തൊഴിലാളി പിടിയിൽ

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ജോലിക്ക് കയറിയ കരാർ തൊഴിലാളി പിടിയിൽ. ബംഗ്ലാദേശ് പൗരനായ ബിപ്ലോബ് സോറനാണ് പിടിയിലായത്. 

നാവിക അക്കാദമിയിലെ തന്ത്രപ്രധാനമായ മേഖലയിൽ ഒരു വർഷത്തോളം ജോലി ചെയ്തതിന് ശേഷമാണ് ഇയാളെ പിടികൂടുന്നത്. ലോൺട്രി വിഭാഗത്തിൽ കരാർ തൊഴിലാളിയായി കഴിഞ്ഞ ഒരു വർഷത്തോളമായി പ്രതി അക്കാദമിയിലുണ്ടായിരുന്നു. 

ഇയാളുടെ കൈവശമുണ്ടായിരുന്ന ആധാർ കാർഡും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വ്യാജമായി നിർമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഐബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.

Get more updates from Pudukad News on Google