"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പനി ബാധിതരുടെ എണ്ണം ഉയരുമ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ല. ഒ.പികളില്‍ ഉള്‍പ്പടെ ഡോക്ടര്‍മാരുടെ കുറവു ബാധിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഏറെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് കാരണം. നിലവിലുള്ള ഡോക്ടര്‍മാര്‍ക്കു താങ്ങാന്‍ കഴിയാത്തത്ര രോഗികളെ പരിശോധിക്കേണ്ടി വരുന്നതു സമ്മര്‍ദത്തിനും കാരണമാകുന്നുണ്ട്

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: പനി ബാധിതരുടെ എണ്ണം ഉയരുമ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ല. പ്രാധമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളില്‍ വരെ ഡോക്ടര്‍മാരുടെ കുറവ് ബാധിക്കുന്നുണ്ട്.

ദിവസേന ആയിരക്കണക്കിനു പനി രോഗികളാണു സര്‍ക്കാര്‍ താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും എത്തുന്നത്. എന്നാല്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണു രോഗികള്‍.


തസ്തികകള്‍ ഒഴിവുകിടക്കുന്നതു ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്  തുടങ്ങിയ മേഖലകളില്‍ ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുന്നു. ഒ.പിയിലെ തിരക്കു കാരണം ക്യാഷ്വാലിറ്റി വിഭാഗത്തിലും രാത്രികാല ഡ്യൂട്ടികളിലും ഡോക്ടര്‍മാരുടെ സേവനം കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നു.


ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമുള്ളത് രോഗികളുടെ ഒഴുക്കു താങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നു.

നിലവിലുള്ള ഡോക്ടര്‍മാര്‍ക്കു താങ്ങാന്‍ കഴിയാത്തത്ര രോഗികളെ പരിശോധിക്കേണ്ടി വരുന്നതു സേവന നിലവാരത്തെയും ഡോക്ടര്‍മാരുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പലയിടത്തും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഒരാള്‍ മാത്രം ഉണ്ടാകുന്ന അവസ്ഥയുണ്ട്.

ഇതോടെ സമ്മര്‍ദം താങ്ങാനാവാതെ ഉള്ള ഡോക്ടര്‍മാരും പല കാരണങ്ങള്‍ പറഞ്ഞു ദീര്‍ഘകാല അവധിക്കു പോകുന്നത് പതിവാണ്.

Get more updates from Pudukad News on Google