"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഓണാരവം 2026: വൻ ജനപങ്കാളിത്തത്തോടെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഓണാഘോഷം

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ‘ഓണാരവം 2026’ വൻ ജനപങ്കാളിത്തത്തോടെ നടന്നു.

 സെപ്റ്റംബർ 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ സൽമാനിയ ബസ് സ്റ്റോപ്പിന് എതിർവശത്തുള്ള കെ. സിറ്റി ഹാളിലായിരുന്നു പരിപാടി.

a4e50797-83d7-4314-929b-bc0fe52b05ec

അത്തപ്പൂക്കളം, തിരുവാതിര കൈകൊട്ടിക്കളി, ഗാനമേള, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിമുകൾ, വിവിധ കലാപരിപാടികൾ എന്നിവ ഓണാരവത്തിന് മാറ്റുകൂട്ടി.

 അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കുട്ടികളും അംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ശ്രദ്ധേയമായി.


വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടിയിലും ഓണസദ്യയിലും ഉൾപ്പെടെ ഏകദേശം 600-ലധികം പേർ പങ്കെടുത്തു.


ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈനിലെ വിവിധ സഹോദര സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ സന്നിഹിതരായി.

f0ceb103-e245-4a11-b3f3-0e120f19b5c7

പത്താം, പന്ത്രണ്ടാം ക്ലാസുകളിൽ മികച്ച വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണവും ഓണാരവം 2026-ന്റെ ഭാഗമായി നടന്നു. അഡ്വ. വി.കെ. തോമസ് അവാർഡുകൾ വിതരണം ചെയ്തു.


പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി കൺവീനർ ബിബിൻ മാടത്തേത്ത്, ജോയിന്റ് കൺവീനർ ജയ്സൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പ്രവർത്തിച്ചു. അജു ടി. കോശി പരിപാടിയുടെ അവതാരകനായിരുന്നു.


ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയും കേരളത്തിന്റെ ഓണപ്പാരമ്പര്യവും പ്രവാസി സമൂഹത്തിൽ നിലനിർത്താനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതായിരുന്നു ഓണാരവം 2026.

Get more updates from Pudukad News on Google