അഴീക്കോട് മണികണ്ഠൻ വധക്കേസ്; പിടികിട്ടാപ്പുള്ളി 14 വർഷത്തിന് ശേഷം പിടിയിൽ | Azhikode Manikandan murder case
Current: മലയാളം

കണ്ണൂർ: അഴീക്കോട് മണികണ്ഠൻ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന തമിഴ്നാട് സ്വദേശി ആനന്ദ് 14 വർഷത്തിന് ശേഷം പൊലീസ് പിടിയിലായി (Azhikode Manikandan murder case). 2012ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ രഹസ്യനീക്കത്തിനൊടുവിലാണ് കണ്ണൂർ പൊലീസ് പിടികൂടിയത്.
2012ൽ അഴീക്കൽ പഞ്ചായത്ത് പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ മണികണ്ഠനെ മരക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആനന്ദ് പ്രതിയായത്. സംഭവത്തിന് പിന്നാലെ വളപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ചതോടെ ഒളിവിൽ പോവുകയായിരുന്നു.
പൊലീസിന്റെ പിടിയിലാകാതിരിക്കാൻ ആനന്ദ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചാണ് ഇയാൾ വർഷങ്ങളോളം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞത്.
2021ൽ സുലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു കൊലപാതകക്കേസിലും ആനന്ദ് പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് കോയമ്പത്തൂരിലെ ഒരു വീട്ടിലെത്തിയ കണ്ണൂർ പൊലീസ് സംഘം ആനന്ദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കണ്ണൂരിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Summary:
A Tamil Nadu native wanted in the Azhikode Manikandan murder case has been arrested after 14 years in hiding. The accused, Anand, had allegedly disappeared after securing bail in the 2012 case and was traced to a house in Coimbatore following a confidential investigation.




