"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുവൈത്തിൽ സർക്കാർ ജീവനക്കാർക്കെതിരായ അതിക്രമങ്ങളിൽ വൻ കുറവ്

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈത്ത് സിറ്റി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സർക്കാർ ജീവനക്കാരെ അപമാനിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്ന സംഭവങ്ങളിൽ കുവൈത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചു.

2024 സെപ്റ്റംബർ 15-ന് പ്രാബല്യത്തിൽ വന്ന നിയമഭേദഗതിയിലൂടെ ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കിയതാണ് ഫലം കണ്ടത്.


നിയമഭേദഗതിക്ക് ശേഷമുള്ള രണ്ടാം വർഷത്തിൽ ഇത്തരം കേസുകളിൽ 92 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 


2025 സെപ്റ്റംബർ 15 മുതൽ 2026 സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ കേസുകളുടെ എണ്ണം വെറും 93 ആയി കുറഞ്ഞു. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് (2023 സെപ്റ്റംബർ 15 മുതൽ 2024 സെപ്റ്റംബർ 14 വരെ) ഇത് 1,174 ആയിരുന്നു.

നിയമനിർമ്മാണത്തിന് ശേഷമുള്ള ആദ്യ വർഷം തന്നെ കേസുകൾ 493 ആയി ചുരുങ്ങിയിരുന്നതായും ഇത് മുൻവർഷത്തെ അപേക്ഷിച്ച് 58 ശതമാനം കുറവാണെന്നും മന്ത്രി വ്യക്തമാക്കി.


ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള സർക്കാർ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. 


ജീവനക്കാരെ അപമാനിക്കൽ, ആക്രമിക്കൽ, ബലപ്രയോഗത്തിലൂടെ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുതിയ ഭേദഗതി കൂടുതൽ കർശനമായ ശിക്ഷയാണ് ഉറപ്പാക്കുന്നത്. ഇതിനുപുറമെ ജഡ്ജിമാർ, പ്രോസിക്യൂഷൻ അംഗങ്ങൾ, പൊലീസ്, സൈന്യം, നാഷണൽ ഗാർഡ് അംഗങ്ങൾ എന്നിവർക്കുള്ള നിയമപരിരക്ഷയും ഇതിലൂടെ ശക്തമാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google