"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്; വാക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 23ന് | Sree Sankaracharya University of Sanskrit

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Sree Sankaracharya Sanskrit University recruitment

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കായിക പഠന വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു (Sree Sankaracharya University of Sanskrit). യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വോളിബോളിൽ സ്പെഷ്യലൈസേഷൻ നേടിയ ഉദ്യോഗാർഥികൾക്കാണ് അവസരം. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, യു.ജി.സി. യോഗ്യതയില്ലാത്തവരെയും പരിഗണിക്കുമെന്ന് സർവകലാശാല അറിയിച്ചു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 23ന് രാവിലെ 10ന് സർവകലാശാലയിലെ സിൻഡിക്കേറ്റ് ഹാളിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളും പകർപ്പുകളും സഹിതം ഉദ്യോഗാർഥികൾ എത്തണം.

Story Summary:
Sree Sankaracharya University of Sanskrit has invited applications for guest faculty positions in the Department of Physical Education at its Kalady main campus. Candidates with UGC qualifications and specialization in volleyball are preferred, with non-UGC-qualified candidates also considered if eligible candidates are unavailable.

Get more updates from Pudukad News on Google