ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു
🌐 Select your Language:
Current: മലയാളം
Current: മലയാളം

ഹരിപ്പാട് : കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ ട്രെയിനിടിച്ചു മരിച്ചു. തൃക്കുന്നപ്പുഴ പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (പൊടിമോൻ – 45), പാനൂർ മുളക്കിത്തറയിൽ പ്രകാശൻ (55) എന്നിവരാണ് മരിച്ചത്. ശനി രാത്രി ഏഴോടെ കരുവാറ്റ ലീഡിങ് ചാനലിന് കുറുകെയുള്ള റെയിൽവേ പാലത്തിലായിരുന്നു അപകടം.
വള്ളംകളി നടന്ന സ്ഥലത്തുനിന്ന് ട്രാക്കിലൂടെ നടന്നുപോയ അഞ്ചുപേരടങ്ങിയ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. മൂന്നുപേർ ട്രെയിൻ എത്തുംമുമ്പ് ട്രാക്ക് കടന്നതിനാൽ രക്ഷപ്പെട്ടു.
സുരേഷ് നിർമാണത്തൊഴിലാളിയും പ്രകാശൻ മത്സ്യത്തൊഴിലാളിയുമാണ്. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുരേഷിന്റെ ഭാര്യ: സുജ. മക്കൾ: കാർത്തിക്, കീർത്തന. പ്രകാശന്റെ ഭാര്യ: വിജയമ്മ. മക്കൾ: പ്രവീൺ, പ്രജീഷ.
Get more updates from Pudukad News on Google




