"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചിൽഡ്രൻസ് ആശുപത്രി നിർമ്മാണം പേടിസ്വപ്നം; ഡബ്ലിൻ എയർപോർട്ട് മെട്രോയ്ക്ക് പുതിയ തരത്തിലുള്ള കരാർ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

മില്യൺ കണക്കിന് യൂറോ പാഴായിട്ടും പണി പൂർത്തിയാകാതെ നിൽക്കുന്ന ഡബ്ലിനിലെ ചിൽഡ്രൻ ആശുപത്രി നിർമാണത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഡബ്ലിൻ എയർപോർട്ടിനെ ബന്ധിപ്പിക്കുന്ന മെട്രോലിങ്കിന് പുതിയ തരത്തിലുള്ള കരാർ ഏർപ്പെടുത്താൻ നീക്കം.ഡബ്ലിൻ എയർപോർട്ടിനെ ഉൾപ്പെടുത്തി സിറ്റി സെന്ററുമായി ബന്ധിപ്പിക്കുന്ന മെട്രോലിങ്ക് പദ്ധതിയിലാണ് ചെലവ് നിയന്ത്രിക്കാൻ പുതിയ കരാർ മാതൃക സ്വീകരിക്കാൻ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്  തീരുമാനിച്ചത്.

നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ പദ്ധതിയിൽ ഉണ്ടായ വൻ ചെലവ് വർധനയിൽ നിന്ന് പാഠമുൾക്കൊണ്ടാണ് പരമ്പരാഗത സർക്കാർ കരാർ രീതിക്ക് പകരം അന്താരാഷ്ട്ര തലത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന എൻ ഇ സി4 കരാർ മാതൃക മെട്രോയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്.19 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോലിങ്ക് പാതയിൽ 16 സ്റ്റേഷനുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. സോർഡ്സിൽ നിന്ന് ഡബ്ലിൻ എയർപോർട്ട് വഴി നഗരകേന്ദ്രം കടന്ന് ചാർലിമോന്റ്ലെ ത്തുന്ന പദ്ധതിക്ക് ഒരു ദിശയിൽ മണിക്കൂറിൽ ഏകദേശം 20,000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. നിലവിലെ ചെലവ് കണക്ക് പ്രകാരം €14.4 ബില്യൺ മുതൽ €17.5 ബില്യൺ വരെ ആകും എന്നാണ് കണക്കുകൂട്ടുന്നത്.

ചിൽഡ്രൻസ് ആശുപത്രി പദ്ധതി വർഷങ്ങളായി നീണ്ടുപോയതും ചെലവ് കുതിച്ചുയർന്നതുമാണ് മെട്രോലിങ്കിന്റെ കരാർ മാതൃക മാറ്റാനുള്ള പ്രധാന പശ്ചാത്തലങ്ങളിലൊന്ന്. 2015-ൽ ഏകദേശം €650 മില്യൺ ചെലവിൽ 2020-ൽ പൂർത്തിയാക്കാനായിരുന്നു പദ്ധതി. പിന്നീട് നിർമാണം ആരംഭിച്ചെങ്കിലും പൂർത്തീകരണ തീയതി പലതവണ മാറ്റി.2022 ഓഗസ്റ്റിലായിരുന്നു പുതുക്കിയ പ്രധാന പൂർത്തീകരണ സമയപരിധിയെങ്കിലും 2026-ലും പദ്ധതി പൂർത്തിയായിട്ടില്ല. അതേസമയം കണക്കാക്കിയ ചെലവ് €650 മില്യണിൽ നിന്ന് ഏകദേശം €2.2–€2.24 ബില്യണായി ഉയർന്നു. 2026 ഏപ്രിലോടെ പൂർത്തീകരണ തീയതി 18 തവണ മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. എസ്റ്റിമേറ്റ് തുകയിൽ നിന്നും മൂന്നരട്ടിയായി തുക ഉയർന്നിട്ടും ഇനിയും പൂർത്തിയാകാത്ത ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ഗതി പുതിയ മെട്രോലിങ്ക് പദ്ധതിക്ക് വരരുത് എന്ന ചിന്താഗതിയിലാണ് പുതിയ തരത്തിലുള്ള കരാർ രൂപകല്പന ചെയ്യുന്നത്.

മെട്രോലിങ്കിന്റെ നിർമാണ പ്രവർത്തനങ്ങൾ വിവിധ പ്രത്യേക പാക്കേജുകളായി വിഭജിച്ചാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ചെറിയ പ്രാദേശിക കരാറുകാർക്ക് യൂട്ടിലിറ്റി ഡൈവർഷൻ, സൈറ്റ് ക്ലിയറൻസ് തുടങ്ങിയ ജോലികൾ നൽകും.ഇതോടെ പ്രധാന അന്താരാഷ്ട്ര നിർമാണ കമ്പനികൾ പദ്ധതിയിലെത്തുമ്പോൾ സ്റ്റേഷനുകളുടെ ഖനനവും ടണലിങ് ജോലികളും നേരിട്ട് ആരംഭിക്കാൻ കഴിയുമെന്ന് മെട്രോലിങ്ക് ഇടക്കാല പ്രോഗ്രാം മാനേജർ മിഖായേൽ ഫ്‌ളൈന്ന്പറഞ്ഞു.ഇത്തരത്തിലുള്ള ഘട്ടംഘട്ടമായ സമീപനം വലിയ കരാറുകാർക്ക് നേരിടേണ്ടി വരുന്ന മുൻകൂർ ജോലികളിലെ കാലതാമസം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.

ഒജിപി കരാറിന് പകരം എൻ ഇ സി4

പദ്ധതിയിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് കരാർ മാതൃകയിലെ മാറ്റം. ഐറിഷ് പബ്ലിക് ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ സാധാരണയായി ഉപയോഗിക്കുന്ന ഓഫീസ് ഓഫ് ഗവണ്മെന്റ് പ്രോക്യൂറിമെന്റ് (ഒജിപി) കരാറുകൾക്ക് പകരം എൻ ഇ സി 4 കോൺട്രാക്ട് സുറ്റ്ആണ് മെട്രോ ലിങ്കിന്റെ പ്രധാന സിവിൽ വർക്ക് പാക്കേജുകളിൽ ടി ഐ ഐ ഉപയോഗിക്കുക.കരാറുകാർക്കും സംസ്ഥാന ഏജൻസികൾക്കും ഇടയിൽ കൂടുതൽ സ്ഥിരമായ ആശയവിനിമയം, റിസ്ക് പങ്കിടൽ, പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിക്കൽ എന്നിവയ്ക്ക് എൻ ഇ സി 4 പ്രാധാന്യം നൽകുന്നു.വലിയ അന്താരാഷ്ട്ര എൻജിനീയറിങ് കമ്പനികൾക്ക് പരിചിതമായ അന്താരാഷ്ട്ര കരാർ മാതൃകയാണിതെന്നും ഫ്‌ളൈന്ന് വ്യക്തമാക്കി.

സാങ്കേതിക സംവിധാനങ്ങൾ പിപിപി മാതൃകയിൽ

മെട്രോ ലിങ്കിന്റെ മറ്റൊരു പ്രധാന ഭാഗമായ റെയിൽ സംവിധാനങ്ങളുടെ ഇന്റഗ്രേഷൻ പ്രത്യേക പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (പി പി പി ) മാതൃകയിലുള്ള കരാറിലേക്ക് മാറ്റും.സ്റ്റേഷൻ ഫിറ്റ് ഔട്ട്‌ , മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ സിസ്റ്റംസ് , ട്രെയിനുകൾ, സിഗ്നലിംഗ് , പ്ലാറ്റ്ഫോംസ് തുടങ്ങിയവയെ ഒരൊറ്റ ഡിസൈൻ , ബിൽഡ് , ഫിനാൻസ് ആൻഡ് മെയ്ന്റെയ്ൻ (ഡി ബി എഫ് എം) കരാറിന് കീഴിൽ കൊണ്ടുവരും.ഈ സംവിധാനത്തിൽ സാങ്കേതിക ഘടകങ്ങൾ ആദ്യം തന്നെ സംസ്ഥാന സർക്കാർ പൂർണമായി പണം നൽകി ഏറ്റെടുക്കില്ല. പകരം പദ്ധതി പൂർത്തിയാക്കി റെയിൽ സംവിധാനം പ്രവർത്തനക്ഷമമായതിന് ശേഷം 25 വർഷത്തെ പ്രവർത്തന കാലയളവിൽ ഘട്ടംഘട്ടമായാണ് സംസ്ഥാന പണമടയ്ക്കൽ നടത്തുക.ഇതുവഴി വിവിധ സാങ്കേതിക സംവിധാനങ്ങൾ തമ്മിലുള്ള ഇന്റഗ്രേഷൻ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം കരാറുകാരുമായി കൂടുതൽ നേരിട്ട് ബന്ധിപ്പിക്കാനാണ് ലക്ഷ്യം.ടി ഐ ഐ ചീഫ് എക്സിക്യൂട്ടീവ് ലോർക്കാൻ ഒ ’കോണ്ണൂർ പറയുന്നത്.

അയർലണ്ടിലും വിദേശത്തുമുള്ള മുൻ വൻകിട പദ്ധതികളിൽ നിന്നുള്ള അനുഭവങ്ങൾ വിശദമായി പഠിച്ച ശേഷമാണ് മെട്രോ ലിങ്കിന്റെ പുതിയ കരാർ, പ്രോക്യൂറിമെന്റ് , റിസ്ക് മാനേജ്മെന്റ്രീ തികൾ രൂപപ്പെടുത്തിയത്. പദ്ധതിയുടെ ആസൂത്രണത്തിനും ഡിസൈനിനുമായി ഇതുവരെ ചെലവഴിച്ച സമയം ഭാവിയിലെ അധിക ചെലവ് ആവശ്യപ്പെടുന്ന ക്ലെയിംസ്കു റയ്ക്കാൻ സഹായിക്കുമെന്നാണ് ടി ഐ ഐയുടെ നിലപാട്.അതിനാൽ നാഷണൽ ചിൽഡ്രൻസ് ആശുപത്രി പദ്ധതിയിലെ ചെലവ് വർധനയുടെ പശ്ചാത്തലത്തിൽ, മെട്രോ ലിങ്കിന്റെ കരാർ വിഭജനം, റിസ്ക് പങ്കിടൽ, സ്വകാര്യ ധനസഹായം, ടെൻഡർ ഘട്ടത്തിലെ പരിശോധന എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ മാതൃകയാണ് ടി ഐ ഐ സ്വീകരിക്കുന്നത്.

Get more updates from Pudukad News on Google