പുന്നയൂരിൽ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം; സ്ഥലം എം.എൽ.എയെ ഒഴിവാക്കി പൊന്നാനി എം.എൽ.എയെ പങ്കെടുപ്പിക്കുന്നതിനെതിരെ പരാതി
Current: മലയാളം

പുന്നയൂർ: ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം.
ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബറിനെ ഒഴിവാക്കി പരിപാടിയുടെ ഉദ്ഘാടകനായി പൊന്നാനി എം.എൽ.എ നൗഷാദലിയെ ക്ഷണിച്ചതാണ് ആക്ഷേപങ്ങൾക്ക് ഇടയാക്കിയത്. ഗ്രാമപഞ്ചായത്ത് പരിപാടികൾ രാഷ്ട്രീയ താൽപര്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ മെമ്പര്‍മാര്‍ ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
പ്രാദേശിക ജനപ്രതിനിധികളായ എം.പി, സ്ഥലം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവരെല്ലാം ഉള്ളപ്പോൾ എന്തിനാണ് പുറത്ത് നിന്നുള്ള പൊന്നാനി എം.എൽ.എയെ ക്ഷണിച്ച് വരുത്തുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. പരിപാടിയിൽ നിന്നും സ്ഥലം എം.എൽ.എയെ ബോധപൂർവ്വം തഴഞ്ഞതാണെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, പ്രതിഷേധങ്ങൾ ഉയർന്നതോടെ സംഭവത്തിൽ വിശദീകരണവുമായി ബന്ധപ്പെട്ട അധികൃതർ രംഗത്തെത്തി.
സ്ഥലം എം.എൽ.എ എൻ.കെ. അക്ബർ നിലവിൽ വിദേശയാത്രയിലായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും, അല്ലാതെ ബോധപൂർവ്വം ഒഴിവാക്കിയതല്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
വന്നെങ്കിലും ഇതിനെതിരെ ജോയിന്റ് ഡയറക്ടര്‍ക്ക് നൽകിയ പരാതിയുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം.




