"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പൊലീസ് ഹെലികോപ്റ്റർ കരാർ: അന്തിമ തീരുമാനമെടുക്കാതെ സർക്കാർ; അനിശ്ചിതത്വം തുടരുന്നു

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടുന്നതിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കാതെ അനിശ്ചിതത്വം തുടരുന്നു.

കരാർ കാലാവധി നീട്ടണമെന്ന് ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, തീരുമാനം എടുക്കുന്നത് ഇനിയും ഒരാഴ്ച കൂടി വൈകുമെന്നാണ് സൂചന.

ഇന്നലെ നിലവിലെ കരാർ കാലാവധി അവസാനിച്ചതോടെ, ഹെലികോപ്റ്റർ വിതരണം ചെയ്യുന്ന ചിപ്സൺ ഏവിയേഷൻ സർക്കാരിന് മുന്നിൽ ഒരു പുതിയ നിർദ്ദേശം വെച്ചിട്ടുണ്ട്.

പ്രതിമാസ സ്ഥിര വാടകയ്ക്ക് പകരം, സർക്കാരിന് ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാമെന്നതാണ് പുതിയ ഓഫർ.

 ഇതിനായി ഒരു മണിക്കൂർ ഉപയോഗത്തിന് 4 ലക്ഷം രൂപ വാടക നൽകേണ്ടിവരും.

Get more updates from Pudukad News on Google