കോളജ് ടൂറില്‍ സെല്‍ഫിക്കും റീലിനും വിലക്ക്, മഴക്കാലങ്ങളില്‍ യാത്ര വേണ്ട; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍
🌐 Select your Language:
Current: മലയാളം
Current: മലയാളം

ബംഗളൂരു: പഠനയാത്രകള്ക്കിടെ സെല്‍ഫിയും സോഷ്യല്‍ മീഡിയ റീലുകളും എടുക്കുന്നത് വിലക്കി കര്‍ണാടക സര്‍ക്കാര്‍.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്. കോളജ് ടൂര്‍ പരമാവധി അഞ്ച് ദിവസമായി ചുരുക്കണമെന്നും നിര്‍ദേശമുണ്ട്.
യാത്രക്കിടെ അപകടങ്ങൾ ഉണ്ടാകുന്നത് സ്ഥിരമായതോടെയാണ് സര്‍ക്കാര്‍ വ്യവസ്ഥകൾ കടുപ്പിച്ചത്.
യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളെ വിവരങ്ങള്‍ ബോധപ്പെടുത്തണം.
അധ്യാപകര്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Get more updates from Pudukad News on Google




