"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കർണാടകയിലെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ പുതിയ സംവരണ മാർഗനിർദേശങ്ങൾ; 2011ലെ സെൻസസ് അടിസ്ഥാനമാക്കി പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങൾക്ക് സീറ്റ് നിശ്ചയിക്കും, ഒ.ബി.സി വിഭാഗത്തിന് ആകെ വാർഡുകളുടെ മൂന്നിലൊന്ന് സംവരണം, എസ്.സി-എസ്.ടി-ഒ.ബി.സി സംവരണം 50 ശതമാനം കവിയരുതെന്നും നിർദേശം; സംവരണ സീറ്റുകളിൽ സ്ത്രീകൾക്കും പ്രത്യേക വിഹിതം

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

ബം​ഗ​ളൂ​രു: മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള സം​വ​ര​ണം നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി.


2015 ൽ ​പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഷ്ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ ന​ട​ക്കാ​നി​രിക്കു​ന്ന മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ത്തു​ക.


2011ലെ ​സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ പ്ര​ദേ​ശ​ത്തെ ആ​കെ ജ​ന​സം​ഖ്യ​യു​ടെ ആ​നു​പാ​തി​ക​മാ​യും ആ​കെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ചും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ചെ​യ്യേ​ണ്ട സീ​റ്റു​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ക്ക​ണം. ആ​കെ വാ​ർ​ഡു​ക​ളു​ടെ മൂ​ന്നി​ലൊ​ന്ന് ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്യ​ണം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. മൊ​ത്തം സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ എ​ണ്ണം ആ​നു​പാ​തി​ക​മാ​യി കു​റ​ക്ക​ണം.


പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ൽ 50 ശ​ത​മാ​നം സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യ​ണം. ഒ.​ബി.​സി. വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ൽ 80 ശ​ത​മാ​നം കാ​റ്റ​ഗ​റി-​എ. വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും ബാ​ക്കി 20 ശ​ത​മാ​നം കാ​റ്റ​ഗ​റി-​ബി. വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കും സം​വ​ര​ണം ചെ​യ്യ​ണം.


ഒ.​ബി.​സി കാ​റ്റ​ഗ​റി-​എ, കാ​റ്റ​ഗ​റി-​ബി വി​ഭാ​ഗ​ങ്ങ​ളി​ൽ വെ​വ്വേ​റെ സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ൽ 50 ശ​ത​മാ​നം സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യ​ണം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, ഒ.​ബി.​സി കാ​റ്റ​ഗ​റി-​എ, ഒ.​ബി.​സി കാ​റ്റ​ഗ​റി-​ബി എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച ശേ​ഷ​മു​ള്ള സീ​റ്റു​ക​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള സീ​റ്റു​ക​ളി​ൽ 50 ശ​ത​മാ​നം സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്യ​ണം എ​ന്നി​വ​യാ​ണ് നി​ര്‍ദേ​ശ​ങ്ങ​ള്‍.

Get more updates from Pudukad News on Google