"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേന്ദ്ര സർക്കാരിൻ്റെ പുതിയ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്. വ്യാപാരികൾ യുപിഐ ബഹിഷ്കരണത്തിലേക്ക്. സാധനം വാങ്ങണമെങ്കിൽ നോട്ട് നൽകണമെന്നും വ്യാപരികൾ. എം.ഡി.ആർ കാരണം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് തങ്ങളാണെന്ന് പെട്രോൾ പമ്പ് ഉടമകൾ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: കേന്ദ്രസർക്കാർ പുതിയ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് യു.പി.ഐ വഴിയുള്ള ഇടപാടുകൾ പൂർണമായി ബഹിഷ്കരിക്കാൻ വ്യാപാരികൾ ഒരുങ്ങുന്നു.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പി ക്കുന്നതിന് പകരം തങ്ങളെ കടക്കെണിയിലാക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് വ്യാപാരി സമൂഹവും പെട്രോൾ പമ്പ് ഉടമകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ ഒരുങ്ങുന്നത്. 

രാജവ്യാപകമായിത്തന്നെ ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മഹാരാഷ്ട്ര ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും യുപിഐ പെയ്മെൻറ് ഇതിനോടകം സ്വീകരിക്കുന്നതല്ല എന്ന ബോർഡുകൾ വെച്ചിട്ടുണ്ട്.

ഇത് ജനങ്ങളെയും ബാധിക്കുന്നു. എടിഎമ്മിൽ പരമാവധി അഞ്ച് ഇടപാടുകളാണ് സൗജന്യമായുള്ളത്. അതുകഴിഞ്ഞുള്ള ഓരോ പിൻവലനും ഫീസ് നൽകണം. ഇതോടെ സാധാരണക്കാരുടെ പണം ബാങ്കുകാരും കൊണ്ടുപോകും.

പമ്പുകളുടെ പ്രവർത്തനത്തെ പുതിയ നിരക്ക് സാരമായി ബാധിക്കുമെന്ന് പെട്രോളിയം ഡീലർമാർ ചൂണ്ടിക്കാട്ടുന്നത്.

ഇന്ധന വിൽപനയിൽ ലഭിക്കുന്ന തുച്ഛമായ കമ്മീഷനിൽ നിന്ന് വലിയൊരു തുക എം.ഡി.ആർ ഇനത്തിൽ നൽകേണ്ടി വരുന്നത് ബിസിനസ് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുമെന്നാണ് പമ്പുടമകളുടെ ആശങ്ക. 

ഇരുചക്ര വാഹനങ്ങൾ ഓട്ടോറിക്ഷകൾ വാഹനങ്ങൾ രണ്ടായിരത്തിൽ താഴെ രൂപയ്ക്ക് മാത്രമാണ് ഇന്ധനം അടിക്കുന്നത്.

പക്ഷേ കാറു മുതൽ ഉള്ള വലിയ വാഹനങ്ങൾ ഇന്ധനം നിറയ്ക്കുമ്പോൾ തങ്ങൾക്ക് വലിയ നഷ്ടം സംഭവിക്കും.

ഡിജിറ്റൽ ഇടപാടുകളിൽ ഏർപ്പെടുത്തിയ പുതിയ ചാർജുകൾ ചെറുകിട-ഇടത്തരം കച്ചവടക്കാരെ വൻ നഷ്ടത്തിലേക്ക് തള്ളിയിടുമെന്ന് വിവിധ വ്യാപാരി സംഘടനകൾ വ്യക്തമാക്കി.

 ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് തുക ഈടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർവീസ് ചാർജ് വ്യാപാരികളുടെ ലാഭത്തെയാണ് നേരിട്ട് ബാധിക്കുന്നത്.

പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ യു.പി.ഐ ക്യു.ആർ കോഡുകൾ മാറ്റി പൂർണമായും പണമിടപാടുകളിലേക്ക് തിരിയുമെന്ന നിലപാടിലാണ് കച്ചവടക്കാർ.

ഇത് രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടി യായേക്കുമെന്ന വിലയിരുത്തലുണ്ട്.

Get more updates from Pudukad News on Google