യുഎസ് ചർച്ചയ്ക്ക് ഏഴ് കടുത്ത ഉപാധികളുമായി ഇറാൻ: ട്രംപ് ആവശ്യങ്ങൾ നിരസിച്ചാൽ “നിർണ്ണായക യുദ്ധം”; മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാനും ഉപരോധം പിൻവലിക്കാനും ആവശ്യപ്പെട്ട് ടെഹ്റാന്
Current: മലയാളം

ടെഹ്റാന്: യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഖത്തര്‍ മുഖേന ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇറാന്.
ആവശ്യങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചാല്‍ ‘നിര്‍ണ്ണായകമായ യുദ്ധത്തിന്’ രാജ്യം സജ്ജമാണെന്ന് മുതിര്‍ന്ന ഇറാനിയന്‍ നയതന്ത്രജ്ഞനും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയുമായ മൊഹ്സെന്‍ റെസായി മുന്നറിയിപ്പ് നല്കി.
യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ വഴി വാഷിംഗ്ടണിന് തങ്ങളുടെ നിബന്ധനകള്‍ കൈമാറിയതെന്നും പ്രസിഡന്റ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും റെസായി വ്യക്തമാക്കി.
ഏഴ് ഉപാധികളും പരസ്യമാക്കിയിട്ടില്ലെങ്കിലും, പോരാട്ടം പൂര്‍ണ്ണമായി അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകള്‍ വിട്ടുനല്‍കുക, യുഎസിന്റെ നാവിക ഉപരോധം പിന്‍വലിക്കുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ട്രംപിന്റെ ഭീഷണികള്‍ ഫലം കാണില്ലെന്നും ഈ നിബന്ധനകള്‍ അംഗീകരിക്കുന്നതാണ് വാഷിംഗ്ടണിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 28-നാണ് ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചത്. അന്നത്തെ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് തിരിച്ചടി നല്‍കിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇതിനിടെ അടുത്തിടെ വിമാനവാഹിനിക്കപ്പലുകള്‍ക്ക് നേരെ പ്രയോഗിക്കാവുന്ന ഒന്നിലധികം വാര്‍ഹെഡുകളുള്ള ആന്റി-ഷിപ്പ് മിസൈല്‍ ഇറാന് വിജയകരമായി പരീക്ഷിച്ചിരുന്നു. മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നേരെ ഇനിയും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം, യുഎന്‍ പൊതുസഭയുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ്, യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്.




