"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘5 മാർക്ക് നേടിയാലും ജയിക്കാം എന്ന അപകടകരമായ അവസ്ഥ വരും’; സബ്ജക്ട് മിനിമം ഒഴിവാക്കലിനെതിരെ വി ശിവൻകുട്ടി | V Sivankutty subject minimum marks

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

V Sivankutty

തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty subject minimum marks). അക്കാദമിക് ചർച്ചകളില്ലാതെ എടുത്ത തീരുമാനമാണ് ഇതെന്നും ഇത് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സബ്ജക്ട് മിനിമം സംവിധാനം നടപ്പാക്കിയതെന്ന് ശിവൻകുട്ടി പറഞ്ഞു. മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പഠനപിന്തുണയും അധിക ക്ലാസുകളും നൽകിയിരുന്നു. 2026–27 അധ്യയന വർഷത്തിൽ 8, 9, 10 ക്ലാസുകളിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു.

സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ പരീക്ഷയിൽ അഞ്ച് മാർക്ക് നേടിയാലും വിജയിക്കാവുന്ന സാഹചര്യം ഉണ്ടാകുമെന്നായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയെയും പരാജയപ്പെടുത്തുക എന്നതല്ല, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് കൂടുതൽ പിന്തുണ നൽകി നിലവാരം ഉയർത്തുക എന്നതാണ് സബ്ജക്ട് മിനിമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കിയപ്പോൾ നിശ്ചിത മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് അധിക പിന്തുണാ ക്ലാസുകളും പുനഃപരീക്ഷയും ഏർപ്പെടുത്തിയിരുന്നു. 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പഠനപിന്തുണ നൽകുന്ന രീതിയായിരുന്നു സംവിധാനം. അതേസമയം, പ്ലസ് വൺ ബാച്ചുകളിലെ സീറ്റ് അലോട്ട്മെന്റുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം വേണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനും എയ്ഡഡ് മാനേജ്മെന്റുകൾക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കാനുമാണ് നീക്കമെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

Summary: Former Kerala Education Minister V Sivankutty criticised the decision to remove the subject minimum requirement for Classes 8, 9 and 10. He argued that the move could weaken academic standards and called for a vigilance probe into alleged irregularities in Plus One seat allotment.

Get more updates from Pudukad News on Google