"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മരംവെട്ടുകാരും നികുതിവെട്ടിപ്പുകാരും ബാങ്ക് തട്ടിപ്പുകാരും മാധ്യമങ്ങൾ നടത്തുന്ന നാടാണ് കേരളം. അത് ഇനിയും ചർച്ചയാകും. എന്നാൽ ന്യൂസ് ഡെസ്കിൽ പോലീസ് കയറുന്നത് അംഗീകരിക്കാനാവില്ല. റിപ്പോർട്ടർ ടി.വി വിഷയത്തിൽ പഴയ പ്രസംഗം കുത്തിപ്പൊക്കി പരിഹസിക്കുന്നവർക്ക് മറുപടിയുമായി എം. സ്വരാജ്. മീഡിയ വണ്ണിനും ഏഷ്യാനെറ്റിനും വേണ്ടി നിന്നതും ഇതേ ബോധ്യത്തിലാണെന്നും വിശദീകരണം. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പില്ലെന്നും സ്വരാജ്

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: മാധ്യമങ്ങളുടെ രാഷ്ട്രീയത്തോടും നിലപാടുകളോടും വിയോജിപ്പുകളുണ്ടാകാമെങ്കിലും, ഭരണകൂട ശക്തിയുപയോഗിച്ച് മാധ്യമപ്രവർത്തനം തടസ്സപ്പെടുത്തുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്.

റിപ്പോർട്ടർ ടിവിയുടെ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയ സംഭവത്തിൽ താൻ സ്വീകരിച്ച നിലപാടിനെതിരെ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും ഉയരുന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമുളള മറുപടിയായാണ് സ്വരാജിൻെറ പ്രതികരണം.

SWARAJ

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സ്വരാജ് വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുന്നത്.റിപോർട്ടർ ടിവിയ്ക്ക് എതിരെ സ്വരാജ് മുൻപ് നടത്തിയ പ്രസംഗം ചൂണ്ടിക്കാണിച്ച് കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളിലും ഡിജിറ്റൽ മാധ്യമങ്ങളിലും വലിയ തോതിൽ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്.


റിപോർട്ടറിലെ പൊലീസ് പരിശോധനയ്ക്കും എം.ഡി ആൻേറാ അഗസ്റ്റിൻെറ അറസ്റ്റിനും പിന്നാല പിന്തുണയുമായി സിപിഎം ഇറങ്ങിയപ്പോഴാണ് സ്വരാജിൻെറ പഴയ പ്രസംഗം ആയുധമാക്കി വാർത്തകൾ വന്നുതുടങ്ങിയത്.


മാധ്യമങ്ങളെ മുൻപ് വിമർശിച്ചവർ ഇപ്പോൾ അവരെ പിന്തുണയ്ക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. മുൻപ് മീഡിയ വൺ ചാനലിന്റെ സമീപനങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്ന സമയത്താണ് കേന്ദ്ര സർക്കാർ അവരുടെ സംപ്രേഷണം വിലക്കിയത്.

അന്ന് ചാനലിന്റെ സംപ്രേഷണാവകാശത്തിനായി നിലകൊണ്ടപ്പോഴും സമാനമായ അധിക്ഷേപങ്ങളും പരിഹാസങ്ങളുമാണ് ഉയർന്നത്.

അന്ന് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നായിരുന്നു ആക്രോശങ്ങളെങ്കിൽ, ഇന്ന് എല്ലാവരും ഒന്നിച്ചാണ് അലമുറയിടുന്നത് എന്ന വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ഏഷ്യാനെറ്റിന്റെ സംപ്രേഷണം മുൻപ് തടസ്സപ്പെട്ടപ്പോഴും മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കാൻ അരനിമിഷം പോലും മടിച്ചുനിന്നിട്ടില്ലെന്ന് സ്വരാജ് ഓർമ്മിപ്പിച്ചു.


അന്ന് ആ ചാനൽ ഉടനടി മാപ്പുപറഞ്ഞ് കീഴടങ്ങിയപ്പോൾ അതിലെ നിലപാടില്ലായ്മയെ വിമർശിച്ചിട്ടുമുണ്ടായിരുന്നുവെന്നും സ്വരാജ് ഫേസ് ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിച്ചു.

മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടുകയും നിക്ഷിപ്ത താല്പര്യങ്ങളെ എതിർക്കുകയും ചെയ്യുന്ന ശൈലിയാണ് താൻ സ്വീകരിച്ചിട്ടുളളതെന്നും സ്വരാജ് വിശദീകരിച്ചു. മാനേജ്‌മെന്റുകൾ നിയമവിരുദ്ധ നടപടികളിൽ ഏർപ്പെട്ടാൽ അതിനെതിരെ ശബ്ദമുയർത്തും.

m swaraj puthuppally.

എന്നാൽ കേസുകൾ നിയമത്തിന്റെ വഴിക്ക് പോകുന്നതും മാധ്യമപ്രവർത്തനം പോലീസ് കയറി തടസ്സപ്പെടുത്തുന്നതും രണ്ടാണ്.

 “മീഡിയാ വണ്ണിനെയും ഏഷ്യാനെറ്റിനെയും മുൻപ് പിന്തുണച്ചത് അവരുടെ രാഷ്ട്രീയത്തോടോ നിലപാടുകളോടോ യോജിപ്പുള്ളതുകൊണ്ടല്ല, മറിച്ച് അവർക്കിവിടെ പ്രവർത്തിക്കാൻ അവകാശമുണ്ടെന്ന പൂർണ ബോധ്യമുള്ളതുകൊണ്ടാണ്.

ഇപ്പോൾ റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയതിനെ എതിർക്കുന്നതിന്റെ കാരണവും അതുതന്നെയാണ്,” സ്വരാജ് വ്യക്തമാക്കി.


കാട്ടിലെ മരം മുറിച്ചുകടത്തിയവരും ഭൂമി കയ്യേറിയവരും നികുതിവെട്ടിപ്പുകാരും ബാങ്ക് തട്ടിപ്പുകാരും വഞ്ചകരുമെല്ലാം മാധ്യമങ്ങൾ നടത്തുന്ന നാടാണ് കേരളമെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. അത് തുടർന്നും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.


എന്നാൽ, മാനേജ്‌മെന്റിനെതിരായ കേസിന്റെ പേരിൽ ഏതൊരു ചാനലിന്റെയും സംപ്രേഷണാവകാശം ദുരധികാരം കൊണ്ട് തടയുകയോ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്താൽ അതിനെ ശക്തമായി എതിർക്കുക തന്നെ ചെയ്യും.

ഇന്നലെയും ഇന്നും നാളെയും ഇതേ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുമെന്നും എം. സ്വരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Get more updates from Pudukad News on Google