"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നു’; കോൺഗ്രസ് സ്വഭാവമില്ലെന്ന് പിണറായി വിജയൻ | Pinarayi Vijayan RSS agenda allegation

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

Pinarayi Vijayan

കൊച്ചി: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വന്ദേമാതരം സംബന്ധിച്ച സർക്കാർ നിലപാടുകൾ ഇതിന്റെ സൂചനയാണെന്നും സർക്കാരിന് കോൺഗ്രസ് സ്വഭാവമില്ലെന്നും പിണറായി വിമർശിച്ചു (Pinarayi Vijayan RSS agenda allegation). അതേസമയം, പുതിയ സർക്കാരിനെ പൂർണമായി വിലയിരുത്താൻ ഇപ്പോൾ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം പൂർണമായി ആലപിക്കാനുള്ള സർക്കാർ നിർദേശത്തിനെതിരെയും പിണറായി നേരത്തെ രംഗത്തെത്തിയിരുന്നു. മുഴുവൻ ഗാനം ആലപിക്കുന്നത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും ആദ്യഭാഗം ആലപിക്കുന്നതിൽ പ്രശ്നമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം പൂർണമായി ആലപിച്ചതിനെ അദ്ദേഹം വിമർശിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ മറ്റ് ചില തീരുമാനങ്ങളെയും പിണറായി വിമർശിച്ചു. വഖഫ് ബോർഡ്, വന്ദേമാതരം, വൈസ് ചാൻസലർ നിയമനം, പിഎം ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചത്. ഈ വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടുകൾ ആർഎസ്എസുമായി അടുപ്പം കാണിക്കുന്നതാണെന്നാണ് പിണറായിയുടെ വാദം. കേന്ദ്ര സർക്കാരിനെയും പിണറായി വിമർശിച്ചു. രാജ്യത്ത് കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാഹചര്യമാണ് കേന്ദ്രം ഒരുക്കുന്നതെന്നും സാധാരണക്കാരുടെയും ദരിദ്രരുടെയും പ്രശ്നങ്ങളിൽ ആവശ്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ദാരിദ്ര്യവും സാമ്പത്തിക സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കാനിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം ഏത് രീതിയിൽ വേണമെന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചർച്ച ചെയ്യുമെന്നാണ് വിവരം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.

Summary: Opposition Leader Pinarayi Vijayan alleged that the Kerala government led by V D Satheesan is yielding to the RSS agenda, citing its stance on issues including Vande Mataram. He also criticised the Centre over its economic policies and raised concerns about the government’s approach to various issues.

Get more updates from Pudukad News on Google