കേരളത്തിൽ മഴ തുടരുന്നു: നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് | Kerala Rain

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം.(Kerala Rain Yellow Alert Four Districts Heavy Rain Thunderstorm Warning)
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ ഒക്ടോബർ 9, 10 തീയതികളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ ഒക്ടോബർ 11, 12, 13 തീയതികളിൽ ഇടിമിന്നലോടുകൂടി 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക; തുറസായ സ്ഥലങ്ങൾ ഒഴിവാക്കുക. ശക്തമായ കാറ്റുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക, ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക, മിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗം ഒഴിവാക്കുക. മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യുകയോ ചെയ്യരുത്. തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കളിക്കുന്നത് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒഴിവാക്കുക.
Story Summary
The India Meteorological Department has issued a yellow alert for four districts in Kerala—Pathanamthitta, Kottayam, Idukki, and Ernakulam—due to expected heavy isolated rainfall, thunderstorms, and strong winds. Authorities have urged residents to follow lightning safety precautions, with rainfall intensity expected to decrease by tomorrow.






