മൂന്നാഴ്ചയിൽ കൂടുതലായോ ചുമ?

🌐 Select your Language:
Current: മലയാളം
Current: മലയാളം

സാധാരണയായി മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയെ ‘ക്രോണിക് കഫ്’ അഥവാ വിട്ടുമാറാത്ത ചുമ എന്ന് വിളിക്കുന്നു.
. പ്രധാന കാരണങ്ങൾ
• അലർജിയും ആസ്ത്മയും: പൊടി, പുക, തണുത്ത കാലാവസ്ഥ എന്നിവ കാരണം ശ്വാസകോശത്തിലുണ്ടാകുന്ന അലർജി.
• പോസ്റ്റ്-നാസൽ ഡ്രിപ്പ്: സൈനസൈറ്റിസ് അല്ലെങ്കിൽ അലർജി കാരണം മൂക്കിലെ കഫം തൊണ്ടയിലേക്ക് ഇറങ്ങി വരുന്നത്.
• ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ്: വയറ്റിലെ ആസിഡ് തൊണ്ടയിലേക്ക് തികട്ടി വരുന്നത് വഴി ഉണ്ടാകുന്ന ചുമ.
• അണുബാധകൾ: ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ടി.ബി (ക്ഷയം) തുടങ്ങിയവ ഭേദമായ ശേഷവും ചുമ കുറച്ചുനാൾ തുടരാം.
• പുകവലി: പുകവലിക്കുന്നവരിലും അല്ലാത്തവരിലും പുക ശ്വസിക്കുന്നത് വഴിയും വിട്ടുമാറാത്ത ചുമ ഉണ്ടാകാം.hea
• ചില മരുന്നുകൾ: ബിപി (രക്തസമ്മർദ്ദം) കുറയ്ക്കാൻ കഴിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലമായി ചുമ വരാം.
Get more updates from Pudukad News on Google






