യുദ്ധം തീർക്കാനുള്ള ഇറാന്റെ വ്യവസ്ഥകൾ പുട്ടിൻ ട്രംപിനെ അറിയിച്ചെന്നു ക്രെംലിൻ

🌐 Select your Language:
Current: മലയാളം
Current: മലയാളം

മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വയ്ക്കുന്ന വ്യവസ്ഥകൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചെന്നു ക്രെംലിൻ ശനിയാഴ്ച്ച വെളിപ്പെടുത്തി. റഷ്യയിൽ നിന്നു ഡീസൽ വാങ്ങുന്നതു സംബന്ധിച്ചു ഇരുവരും തമ്മിൽ വെള്ളിയാഴ്ച്ച സംസാരിച്ചിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി സംസാരിച്ച ശേഷമാണു പുട്ടിൻ അവരുടെ വ്യവസ്ഥകൾ ട്രംപിനെ അറിയിച്ചതെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുഎസ് ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇറാൻ അണ്വായുധം ഉണ്ടാക്കുന്നതു തടയാൻ തനിക്കു കഴിഞ്ഞെന്നു ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. “ഭീകരത സ്പോൺസർ ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായ ഇറാനെ അണ്വായുധം ഉണ്ടാക്കുന്നതിൽ നിന്നു ഞാൻ തടഞ്ഞു.”
എന്നിട്ടും തനിക്കു നൊബേൽ സമ്മാനം തന്നില്ലെന്ന് ട്രംപ് വിലപിക്കയും ചെയ്തു.
Get more updates from Pudukad News on Google






