"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
‘ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, സാങ്കേതികവിദ്യയാണ് ഈ നൂറ്റാണ്ടിൻ്റെ ശക്തി’: പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi   •  ‘രാഷ്ട്രീയപരമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ’: സൗദി-ഹൂതി ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ | Iran Offers Mediation   •  ‘ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ രാജ്യത്തുടനീളം സമരം തുടരും’: അഭിജീത് ദീപ്‌കെ; ഡൽഹി പൊലീസിന് 24 മണിക്കൂർ അന്ത്യശാസനം നൽകി CJP | Abhijeet Dipke   •  ഫ്രാൻസിൽ വൻ സൈബർ ആക്രമണം: സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെ താപനില 50 ഡിഗ്രിയാക്കി ഉയർത്തി ഹാക്കർമാർ | France Supermarket   •  അഡ്‌ലെയ്ഡിൽ റോഡിൽ പ്രാർത്ഥിക്കുന്നതിനിടയിൽ കാറിടിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥിനി മരിച്ച സംഭവം: ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കി | International Student   •  

‘ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത ക്രൂരത, ഇന്നും ശക്തമായ പ്രതിഷേധം തുടരും’: ഡൽഹി പോലീസിനെതിരെ MA ബേബി | MA Baby

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

MA Baby

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി : ജന്തർമന്തറിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കവേ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് നടപടിയെ അതിശക്തമായി അപലപിച്ച് സിപിഎം നേതാവ് എം.എ. ബേബി. ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത തരത്തിലുള്ള ക്രൂരതയാണ് ഡൽഹി പൊലീസ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(MA Baby Condemns Delhi Police Action Against Pinarayi Vijayan )

നാല് മുൻ മുഖ്യമന്ത്രിമാരെയാണ് പൊലീസ് ഈ വിധത്തിൽ നേരിട്ടത്. സമരത്തിൽ പങ്കെടുത്ത പിണറായി വിജയനെ ഭക്ഷണവും മരുന്നും പോലും നൽകാതെ മൂന്നര മണിക്കൂറിലധികം പൊലീസ് വാഹനത്തിൽ നഗരം ചുറ്റിക്കുകയാണുണ്ടായത്. യോഗം കൂടി ചർച്ച ചെയ്യുന്നതിലല്ല, തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നതിലാണ് കാര്യമെന്നും, ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായും അല്ലാതെയുമുള്ള ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്നും എം.എ. ബേബി വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയതായിരുന്നു നേതാക്കൾ. രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ മണിക്കൂറുകളോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതും പിന്നീട് വിട്ടയച്ചതും.

Story Summary

CPM General Secretary M.A. Baby strongly condemned the Delhi Police for brutally detaining political leaders during the Jantar Mantar protests, comparing their actions to British-era repression. Former Kerala Chief Minister Pinarayi Vijayan and other leaders were detained and allegedly driven around in police vehicles for hours without food or medication.

Get more updates from Pudukad News on Google