"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
‘ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, സാങ്കേതികവിദ്യയാണ് ഈ നൂറ്റാണ്ടിൻ്റെ ശക്തി’: പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi   •  ‘രാഷ്ട്രീയപരമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ’: സൗദി-ഹൂതി ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ | Iran Offers Mediation   •  ‘ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ രാജ്യത്തുടനീളം സമരം തുടരും’: അഭിജീത് ദീപ്‌കെ; ഡൽഹി പൊലീസിന് 24 മണിക്കൂർ അന്ത്യശാസനം നൽകി CJP | Abhijeet Dipke   •  ഫ്രാൻസിൽ വൻ സൈബർ ആക്രമണം: സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെ താപനില 50 ഡിഗ്രിയാക്കി ഉയർത്തി ഹാക്കർമാർ | France Supermarket   •  അഡ്‌ലെയ്ഡിൽ റോഡിൽ പ്രാർത്ഥിക്കുന്നതിനിടയിൽ കാറിടിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥിനി മരിച്ച സംഭവം: ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കി | International Student   •  

‘അക്രമികൾക്ക് മുന്നിൽ പതറില്ല, ജനാധിപത്യത്തെ സംരക്ഷിക്കും’: SC മാർച്ചിന് പിന്നാലെ എല്ലാവർക്കും നന്ദിയറിയിച്ച് രാഹുൽ ഗാന്ധി | Rahul Gandhi

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

Rahul Gandhi

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരെയും എസ് ഐ ആർ പ്രക്രിയയ്‌ക്കെതിരെയും ‘ഇന്ത്യ’ മുന്നണി സംഘടിപ്പിച്ച സുപ്രീം കോടതി മാർച്ചിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മാർച്ചിന് പിന്നാലെ ‘എക്‌സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് കേന്ദ്ര ഭരണകൂടത്തിനും ആർ.എസ്.എസിനുമെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.(Rahul Gandhi Slams Government And RSS After INDIA Bloc Supreme Court March)

ജനങ്ങളെ ഭയപ്പെടുത്താമെന്നും ഭീഷണിപ്പെടുത്തി കീഴടക്കാമെന്നും കരുതുന്ന കേന്ദ്ര സർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ പ്രതിഷേധമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനങ്ങളും പ്രതിപക്ഷവും ഒന്നിച്ച് അണിനിരന്നപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ അക്രമം അഴിച്ചുവിട്ട ആർ.എസ്.എസ് പ്രവർത്തകർ എവിടെപ്പോയെന്നും, അധികാരം ഉപയോഗിച്ച് മാത്രം പോരാടുന്നവർ ഭീരുക്കളാണെന്നും അദ്ദേഹം പരിഹസിച്ചു.

“പ്രതിഷേധത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും എന്റെ നന്ദി. നമ്മളെ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് സർക്കാരിന് മുന്നിൽ തെളിയിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഈ രാജ്യത്തെ ജനങ്ങൾ അതിക്രമങ്ങൾക്ക് മുന്നിൽ തലകുനിക്കില്ല,” അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ ദിവസം കൊച്ചുകുട്ടികളെപ്പോലും തല്ലിച്ചതച്ച ആർ.എസ്.എസിലെ ഭീരുക്കൾ എവിടെയായിരുന്നു? ഞങ്ങൾ തെരുവിൽ ഇറങ്ങിയപ്പോൾ അവരെയൊന്നും കണ്ടില്ല. പ്രധാനമന്ത്രിയെപ്പോലെ തന്നെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താൻ മാത്രമേ അവർക്കറിയൂ. അധികാരം ദുരുപയോഗം ചെയ്യാതെ നേരിട്ട് പോരാടാൻ അവർക്കാവില്ല. എല്ലാവരും ഒരു ടീമായി പ്രവർത്തിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഇതൊരു ഒറ്റപ്പെട്ട പോരാട്ടമല്ല, ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കുന്നവർക്കെതിരെയുള്ള ഒന്നിച്ചുള്ള പടയോട്ടമാണ്. ഇതിൽ നിന്നും ഞങ്ങൾ പിന്നോട്ട് പോകില്ല,” രാഹുൽ കൂട്ടിച്ചേർത്തു.

ഡൽഹി സെൻട്രലിലെ ഭഗവാൻ ദാസ് റോഡിൽ പോലീസ് മാർച്ച് തടഞ്ഞെങ്കിലും, തുടർന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 10 പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതിയിലെത്തി ഹർജി നൽകുകയായിരുന്നു. വോട്ടർമാരെ മുൻകൂട്ടി അറിയിക്കാതെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് തടയണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫയലുകൾ പരസ്യപ്പെടുത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.

Story Summary

Following the INDIA bloc’s march to the Supreme Court over alleged poll irregularities, Rahul Gandhi released a video message thanking supporters and heavily criticizing the government and RSS. He stated that the people of India will not be intimidated by power and reiterated the opposition’s resolve to fight together to protect the Constitution and democracy.

Get more updates from Pudukad News on Google