തിരുവനന്തപുരത്ത് സൗജന്യ കൃത്രിമ കാൽദാന ക്യാമ്പ് നവംബർ 13 മുതൽ; ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്ക് അവസരം | Free Jaipur Foot Camp

Current: മലയാളം

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റോട്ടറി ക്ലബ്ബും ബിഎംവിഎസ്എസ് (BMVSS), ബംഗളൂരുവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കൃത്രിമ കാൽദാന ക്യാമ്പ് (Free Jaipur Foot Camp) 2026 നവംബർ 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. വഴുതക്കാട് ശ്രീമൂലം ക്ലബ്ബിന് സമീപമുള്ള ഫ്രീമേസൺ ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അപകടങ്ങളിലൂടെയോ പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളിലൂടെയോ കാലുകൾ നഷ്ടപ്പെട്ടവർക്ക് സൗജന്യമായി കൃത്രിമ കാലുകൾ ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അർഹരായവർക്ക് കൃത്രിമ കാലുകൾ നിർമിച്ചു നൽകും.
കൃത്രിമ കാലുകൾക്ക് പുറമെ പോളിയോ ബാധിതർക്കാവശ്യമായ കാലിപ്പറുകൾ (ഓർത്തോട്ടിക് ബ്രേസുകൾ), ഇരുകാലുകളും നഷ്ടപ്പെട്ടവർക്ക് ക്രച്ചസുകൾ എന്നിവയും സൗജന്യമായി വിതരണം ചെയ്യും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കാണ് സൗജന്യ കൃത്രിമ കാലുകൾ ലഭിക്കുക. കൃത്രിമ കാൽ ആവശ്യമുള്ളവർ 2026 ഒക്ടോബർ 30-ന് വൈകിട്ട് അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
9846005854
7907157508
9447023970
Story Summary : Thiruvananthapuram Central Rotary Club and BMVSS Bengaluru will jointly organise a free Jaipur Foot camp from November 13 to 15, 2026, at Freemason Hall, Vazhuthacaud, Thiruvananthapuram. Free artificial limbs, orthotic braces for polio-affected people, and crutches for people who have lost both legs will be provided to eligible beneficiaries. Registration closes on October 30, with free artificial limbs available to the first 400 registered applicants.






