പാലക്കാട് മൂലത്തറയിൽ ഭിക്ഷക്കാരൻ കൊല്ലപ്പെട്ട സംഭവം; അഞ്ചുപേർ പിടിയിൽ | Palakkad murder case

Current: മലയാളം

പാലക്കാട്: മൂലത്തറയിൽ ഭിക്ഷക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി (Palakkad murder case). മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആൾക്കൂട്ട കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ചയാണ് മൂലത്തറ ഡാമിന് സമീപത്തെ കള്ളുഷാപ്പിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായാണ് വിവരം.
സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ചുപേർ പിടിയിലായത്. സംഭവത്തിന്റെ സാഹചര്യങ്ങളും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതശരീരം കണ്ടെത്തിയ പ്രദേശം സാമൂഹികവിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary: Five people have been taken into custody in connection with the suspected murder of an unidentified beggar found dead in a thicket near a toddy shop close to Moolathara Dam in Palakkad. A post-mortem examination at Thrissur Medical College Hospital confirmed that the death was a homicide. Police are investigating the case, with a mob killing suspected as a preliminary possibility.






