"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

തൃശ്ശൂർ കാറളത്ത് 79കാരിയെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ: 16 പവൻ സ്വർണം നഷ്ടപ്പെട്ടു | Thrissur Karalam Murder

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Thrissur Karalam Murder

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൃശ്ശൂർ: കാറളത്ത് വയോധികയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ സംഭവം മോഷണശ്രമത്തിനിടെയെന്ന് പൊലീസ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സാവിത്രി ധരിച്ചിരുന്ന 16 പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.(Thrissur Karalam Murder 79 Year Old Woman Murdered Robbery Gold Stolen)

പട്ടാപ്പകലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. ഭർത്താവ് വിജയനും മകനും മരുമകളും ആശുപത്രിയിൽ പോയ സമയത്ത് വീട്ടിൽ സാവിത്രി മാത്രമാണ് ഉണ്ടായിരുന്നത്. വൈകുന്നേരം 4:15-ഓടെ ചെറുമകൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുത്തശ്ശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാവിത്രിയുടെ ശരീരത്തിലുണ്ടായിരുന്ന അഞ്ച് വളകൾ, അഞ്ച് പവന്റെ മാല, മോതിരങ്ങൾ ഉൾപ്പെടെ 16 പവന്റെ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സാവിത്രി ധരിച്ചിരുന്ന സാരിയുടെ തലപ്പ് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വീടിനുള്ളിൽ മുളകുപൊടി വിതറിയിട്ടുണ്ട്. കൂടാതെ കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഗ്ലൗസും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Story Summary

A 79-year-old woman named Savithri was found murdered in her home at Karalam, Thrissur, in what police suspect was a robbery attempt during broad daylight. Around 16 gold sovereigns were stolen from her body, and the killer choked her using her saree, leaving behind gloves and chilli powder scattered in the house as police launch an intensive manhunt for the culprit.

Get more updates from Pudukad News on Google