"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടായി യു.എ.ഇ വീണ്ടും ഒന്നാമത്. മുൻകൂർ വിസയില്ലാതെ 182 രാജ്യങ്ങളിലേക്ക് പറക്കാം. സിംഗപ്പൂരും മലേഷ്യയും രണ്ടാമത്. പാസ്‌പോർട്ട് ഇൻഡക്സിൽ ഇന്ത്യ 72-ാം സ്ഥാനത്ത്

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ദുബായ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) പാസ്‌പോർട്ട് വീണ്ടും ഒന്നാം സ്ഥാനത്തെത്തി.

ഏറ്റവും പുതിയ ആഗോള പാസ്‌പോർട്ട് ഇൻഡക്സ് (Passport Index) റാങ്കിങ്ങിലാണ് യു.എ.ഇ ഈ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയത്. 

കൂടുതൽ രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനവും എളുപ്പമുള്ള യാത്രാ നടപടികളും ഉറപ്പാക്കുന്നതിലെ മികവാണ് യു.എ.ഇയെ ആഗോളതലത്തിൽ മുന്നിലെത്തിച്ചത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യു.എ.ഇ പാസ്‌പോർട്ടിന്റെ മൊബിലിറ്റി സ്‌കോർ 182 ആണ്. പരമ്പരാഗത വിസ മുൻകൂട്ടി എടുക്കാതെ തന്നെ യു.എ.ഇ പൗരന്മാർക്ക് ലോകത്തെ 182 രാജ്യങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യാനാകും.

ഇതിൽ 138 രാജ്യങ്ങളിലേക്ക് സമ്പൂർണ്ണ വിസാരഹിത പ്രവേശനവും, 44 രാജ്യങ്ങളിൽ ലളിതമായ ഓൺ-അറൈവൽ വിസ അല്ലെങ്കിൽ പ്രവേശന നടപടികളും യു.എ.ഇ പാസ്‌പോർട്ട് ഉടമകൾക്ക് ലഭ്യമാണ്.

175 രാജ്യങ്ങളിലേക്ക് മുൻകൂർ വിസയില്ലാതെ യാത്രാ സൗകര്യമൊരുക്കി സിംഗപ്പൂരും മലേഷ്യയുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്. സ്പെയിൻ മൂന്നാം സ്ഥാനം നിലനിർത്തി.

ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നോർവെ, അയർലൻഡ്, ജപ്പാൻ തുടങ്ങിയ പ്രമുഖ യൂറോപ്യൻ-ഏഷ്യൻ രാജ്യങ്ങളാണ് നാലാം സ്ഥാനത്തുള്ളത്. യുകെ ഏഴാം സ്ഥാനത്താണ്.

അതേസമയം, ആഗോള പട്ടികയിൽ ഇന്ത്യ 72-ാം സ്ഥാനത്താണ് ഇടംപിടിച്ചിട്ടുള്ളത്. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 25 രാജ്യങ്ങൾ മാത്രമാണ് സന്ദർശിക്കാൻ സാധിക്കുക.

Get more updates from Pudukad News on Google