ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു: പ്ലാന്റ് നവീകരണം പൂർത്തിയായി | Sabarimala Aravana Production

Current: മലയാളം

പത്തനംതിട്ട: നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന ശബരിമലയിലെ അരവണ പ്ലാന്റിൽ ഉൽപ്പാദനം പുനരാരംഭിച്ചു. പ്ലാന്റിലെ അറ്റകുറ്റപ്പണികളും നവീകരണവും പൂർത്തിയായതിനെ തുടർന്നാണ് നിർമ്മാണം വീണ്ടും തുടങ്ങിയത്.(Sabarimala Aravana Production Resumes After Plant Renovation In Pathanamthitta)
കഴിഞ്ഞ ഒരു മാസത്തോളമായി പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയായിരുന്നു. നിലവിൽ പ്രതിദിനം ഒന്നരലക്ഷത്തോളം ടിൻ അരവണ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ 20-ന് ശേഷം ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് പ്രതിദിനം മൂന്നര ലക്ഷത്തോളം ടിൻ അരവണ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Story Summary
Aravana production has resumed at Sabarimala Sannidhanam following the completion of plant renovation and repair works. Currently producing around 1.5 lakh tins daily, the production capacity is expected to scale up to 3.5 lakh tins per day after October 20 to build sufficient buffer stock for the upcoming pilgrimage season.






