ഇന്ത്യാ ഗേറ്റിൽ രാഹുൽ ഗാന്ധിയുടെ മിന്നൽ സമരം; ബിജെപി നേതാക്കൾ പ്രതിയായ കേസിൽ നീതി വേണമെന്ന് ആവശ്യം

Current: മലയാളം

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്യവ്യാപക പ്രതിഷേധത്തിനിടെ ഇന്ത്യാഗേറ്റിൽ മിന്നൽ സമരവുമായി രാഹുൽ ഗാന്ധി.
2022-ൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ കുടുംബത്തോടൊപ്പമാണ് രാഹുലും കോൺഗ്രസ് പ്രവർത്തകരും ഇന്ത്യാഗേറ്റിലെത്തിയത്.
ബിജെപി നേതാക്കൾ പ്രതിയായ കേസിൽ നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സമരക്കാർക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
പ്രിയങ്ക ഗാന്ധി എംപിയും കൂടുതൽ ഇൻഡ്യ സഖ്യനേതാക്കളും രാഹുലിനോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കാനായി എത്തിചേരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
2022-ലെ കേസിൽ കുറ്റാരോപിതനായ ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം.
സിബിഐ അന്വേഷണം പൂർത്തിയാകുന്നത് വരേയ്ക്കും നിയമനം തടയണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ദുഷ്യന്തിനെതിരായ തെളിവുകൾ ബിജെപി നശിപ്പിച്ചുവെന്നും അങ്കിതക്ക് നീതി കിട്ടുന്നത് വരേയ്ക്കും സമരം തുടരുമെന്നും എഐസിസി വക്താവ് അജയ് ഉപാധ്യായ് പറഞ്ഞു.
2022-ലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്.
അങ്കിതയെ പുൽകിതും അറസ്റ്റിലായ രണ്ട് പേരും കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
കനാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പ്രകോപിതരായ ജനക്കൂട്ടം റിസോർട്ട് തകർക്കുകയും തീയിടുകയും ചെയ്തിരുന്നു.






