"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

മിനി കൂപ്പർ അപകടക്കേസ്: മുഖ്യപ്രതി സുഹൈൽ മദ്യപിച്ചിരുന്നതായി പരിശോധനാഫലം; രൂപമാറ്റം വരുത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

നെടുമ്പാശ്ശേരി: മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ മദ്യപിച്ചിരുന്നതായി പരിശോധനാഫലം. കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

ഇതിനിടെ, സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം നടന്ന സ്ഥലത്തും പ്രതികൾ മദ്യപിച്ച ബാറുകളിലുമെത്തിച്ചാണ് തെളിവുകൾ ശേഖരിച്ചത്. 


അപകടം നടന്ന സ്ഥലത്താണ് സുഹൈലുമായി പൊലീസ് ആദ്യം എത്തിയത്. നീട്ടിവളർത്തിയ മുടി വെട്ടി രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു പ്രതി. അടുപ്പമുള്ളവർക്ക് പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു സുഹൈലിന്റെ മാറ്റം. 


വാഹനത്തിൽ നിന്ന് പുറത്തിറക്കാതെയായിരുന്നു തെളിവെടുപ്പ്. നാട്ടുകാർ നോക്കിനിൽക്കെ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഹൈൽ പൊലീസിനോട് വിശദീകരിച്ചു.

നെടുമ്പാശ്ശേരി, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെ പ്രതികൾ മദ്യപിച്ച ബാറുകളിലും പൊലീസ് തെളിവെടുപ്പ് നടത്തി. വാഹനത്തിന്റെ സാങ്കേതിക പരിശോധനാഫലത്തിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്.


വാഹനങ്ങളുടെ അമിതവേഗതയിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതിയും രംഗത്തെത്തി. അമിതവേഗത കണ്ടെത്താൻ നിലവിലെ ട്രാഫിക് ക്യാമറകൾക്ക് കഴിയുമോയെന്ന് കോടതി ചോദിച്ചു. വാഹനങ്ങളുടെ വേഗത കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് സംവിധാനം ഒരുക്കണമെന്നും ഗതാഗത വകുപ്പിനോട് നിർദേശിച്ചു.


പ്രതിയെ രക്ഷിക്കാൻ ആലപ്പുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇടപെട്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. എ. ഷുക്കൂറിനെ ലക്ഷ്യമിട്ടായിരുന്നു ആരോപണം. എന്നാൽ, കേസുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ഫോൺ കോൾ ലിസ്റ്റ് പുറത്തുവിടാൻ തയ്യാറാണെന്നും ഷുക്കൂർ പ്രതികരിച്ചു.

സുഹൈൽ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. കൂടുതൽ തെളിവുകൾ ശേഖരിച്ച് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് കോടതിയിൽ ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

Get more updates from Pudukad News on Google