"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

മുംബൈയിൽ ആറാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് ആരോപണം; 10 വയസ്സുകാരിയെയും അമ്മയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ: കുഞ്ഞിനെ ആറാം നിലയിൽ നിന്ന് താഴെ എറിഞ്ഞു കൊന്ന് 10 വയസുകാരി. മുംബൈയിലെ ഗോരെഗോണിൽ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പൊലീസ്‌ കുട്ടിയെയും അമ്മയെയും കസ്റ്റഡിയിൽ എടുത്തു.

ശിവശഹി കെട്ടിടത്തിൽ വെച്ച് നടന്ന സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ എടുത്ത് ആറാം നിലയിൽ നിന്ന് താഴെ എറിയുന്നതും, തുടർന്ന് പെൺകുട്ടി അവിടുന്ന് ഓടിപ്പോയി സൈക്കിൾ ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒക്ടോബർ 1നാണ് മരണപ്പെട്ട കുഞ്ഞിന്റെ കുടുംബം ഈ കെട്ടിടത്തിലേക്ക് താമസം മാറിയത്.


പൂച്ചയുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ മുൻപ് തർക്കങ്ങൾ ഉണ്ടായിരുന്നതായി കുഞ്ഞിന്റെ കുടുംബം പറയുന്നു. എന്നാൽ തർക്കത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. 


10 വയസ്സുള്ള പെൺകുട്ടിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തെളിവ് നശിപ്പിക്കാനായി പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

സംഭവത്തിൽ ഡിൻഡോഷി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അരിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Get more updates from Pudukad News on Google