"> Skip to content
Sample Header Banner
October 18, 2026
⌕
Breaking

യമനിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം: അഞ്ച് മരണം; സൗദി വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരെ പെയ്തിറങ്ങി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും, സമാധാന നീക്കങ്ങൾ തകർത്ത് പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക്

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഏഡന്‍: യമനില്‍ സൗദി അറേബ്യയുടെ പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടത്തിന്റെ ആസ്ഥാനമായ ഏഡനിലെ അല്‍-മാഷിഖ് പ്രസിഡന്‍ഷ്യല്‍ കൊട്ടാര സമുച്ചയത്തിന് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 


വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരും സിവിലിയന്‍ ജീവനക്കാരുമടക്കം 16 പേര്‍ക്ക് പരിക്കേറ്റതായി യമന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


യമന്‍ പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും സുരക്ഷിതരാണെന്ന് വിവരസാങ്കേതിക മന്ത്രി മൊഅമ്മര്‍ അല്‍-ഇറിയാനി വ്യക്തമാക്കി. എന്നാല്‍, ഏഡനിലെ സൗദി സൈനിക ആസ്ഥാനമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരികാശ വ്യക്തമാക്കി. 

അതിനിടെ, സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍ എന്നിവയ്ക്ക് നേരെ ഹൂതികള്‍ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ നടത്തിയതായി സൗദി സഖ്യസേന വെളിപ്പെടുത്തി. 


റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഈ മാസം മാത്രം 20 ആക്രമണങ്ങളുണ്ടായെന്നും ഇതില്‍ 17 പേര്‍ കൊല്ലപ്പെടുകയും 333 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍-മാലികി പറഞ്ഞു. 


വിദേശ സഹായത്തോടെ ലഭിച്ച അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് ഹൂതികള്‍ ഉപയോഗിക്കുന്നതെന്നും, യമനിലെ മലനിരകളിലുള്ള ഹൂതികളുടെ 127 ആയുധശേഖരങ്ങളും വിക്ഷേപണ തറകളും സഖ്യസേന തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെ സൗദി വ്യോമാതിര്‍ത്തിയും വിമാനത്താവളങ്ങളും സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി ഹൂതി വിമതരും രംഗത്തെത്തി.

Get more updates from Pudukad News on Google