ദുർഗാപൂജ ആഘോഷങ്ങൾക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 മരണം, നിരവധി പേർക്ക് പരിക്ക്. പലരുടെയും നില ഗുരുതരം. അപകടസമയത്ത് പ്രദേശത്ത് കനത്ത മഴ

🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊൽക്കത്തയിൽ 17 പേർക്ക് ദാരുണാന്ത്യം.
നോർത്ത് കൊൽക്കത്തയിലെ ചോർബഗാൻ സർബോജനിൻ ദുർഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്.
ശനിയാഴ്ച രാത്രി 7.40 ഓടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴ പെയ്തപ്പോൾ ആളുകൾ തിക്കിത്തിരക്കി പന്തലിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
Get more updates from Pudukad News on Google






