"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്: “ഇങ്ങനെ മരിക്കാൻ കഴിയില്ല, എനിക്ക് ജീവിച്ചേ തീരൂ” എന്ന അതിജീവന ചിന്തയാണ് വലിയൊരു വിമാനാപകടവും ദുരന്തവും ഒഴിവാക്കിയതെന്ന് പൈലറ്റ്

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ദുബായ്: കോക്ക്പിറ്റിനുള്ളില്‍ വെച്ച് സഹപൈലറ്റിന്റെ വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫ്‌ലൈദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. 

യു.എ.ഇയിലെ പ്രമുഖ മാധ്യമങ്ങളായ സ്‌കൈ ന്യൂസ് അറേബ്യ, ദി നാഷണല്‍ എന്നിവര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ ഭീകര നിമിഷങ്ങള്‍ പങ്കുവെച്ചത്.


വിമാനം സാധാരണ നിലയില്‍ പറക്കുമ്പോള്‍ സഹപൈലറ്റായ ഹമാം അല്‍ ഹമ്മാമി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടതായും, മര്യാദപൂര്‍വ്വം താന്‍ മുഖം തിരിച്ച നിമിഷത്തില്‍ തലയ്ക്ക് പിന്നില്‍ അതിശക്തമായ അടിയേല്‍ക്കുകയായിരുന്നുവെന്നും മച്ചാര്‍ ഓര്‍ത്തെടുത്തു. 


ആദ്യ ഘട്ടത്തില്‍ വിമാനത്തിന് എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചതാണെന്നാണ് കരുതിയതെന്നും, എന്നാല്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്ന് ഉടന്‍ തന്നെ തിരിച്ചറിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടിയേറ്റതിനെ തുടര്‍ന്ന് കാഴ്ച മങ്ങുകയും ബോധം മറയുകയും ചെയ്‌തെങ്കിലും യാത്രക്കാരുടെയും തന്റെയും ജീവന്‍ രക്ഷിക്കാനുള്ള ചിന്തയാണ് തന്നെ പോരാടാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 


ആക്രമണത്തെ തുടര്‍ന്ന് വിമാനം താഴേക്ക് പതിക്കാന്‍ തുടങ്ങിയതോടെ കോക്ക്പിറ്റ് വാതില്‍ തുറക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. തുടര്‍ന്ന് ക്യാബിന്‍ ക്രൂവും ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും യാത്രക്കാരും ചേര്‍ന്ന് ആക്രമണം നടത്തിയ സഹപൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. 


തനിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഒരു അത്ഭുതമാണെന്നും സഹപ്രവര്‍ത്തകരും യാത്രക്കാരും കാണിച്ച ധൈര്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിമാനം പിന്നീട് സൗദി അറേബ്യയിലെ തബൂക്കിലേക്ക് അടിയന്തരമായി തിരിച്ചുവിട്ട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. കോക്ക്പിറ്റിലുണ്ടായിരുന്ന എമര്‍ജന്‍സി കോടാലി ഉപയോഗിച്ചാണ് സഹപൈലറ്റ് ആക്രമണം നടത്തിയത്. വിമാനം തട്ടിയെടുക്കാനുള്ള ശ്രമമെന്ന നിലയില്‍ യു.എ.ഇ അധികൃതര്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരായി പുറത്തെത്തി.

 

Get more updates from Pudukad News on Google